European Football Foot Ball Top News

ഡോര്‍ട്ടുമുണ്ടിനും ലെപ്സിഗിനും വിജയം അനിവാര്യം

May 8, 2021

ഡോര്‍ട്ടുമുണ്ടിനും ലെപ്സിഗിനും വിജയം അനിവാര്യം

അടുത്ത വ്യാഴാഴ്ച നടക്കുന്ന ഡി‌എഫ്‌ബി-പോക്കൽ ഫൈനലിന്റെ ഒരു റിഹേര്‍സല്‍ എന്നാ പോലെ ബോറുസിയ ഡോർട്മണ്ട് ശനിയാഴ്ച ബുണ്ടസ്ലിഗയിൽ ആർ‌ബി ലീപ്സിഗിനെ നേരിടും. ഇന്ത്യന്‍ സമയം ആറരക്ക് ആണ് ഇരുവരും തമ്മില്‍ ഡോര്‍ട്ട്മുണ്ട് ഹോമില്‍ വച്ച് ഏറ്റുമുട്ടുക.ഡോർട്മണ്ട് ഒരു ചാമ്പ്യൻസ് ലീഗ് യോഗ്യത സ്ഥാനത്തിനു വേണ്ടി പൊരുതുമ്പോള്‍ രണ്ടാം സ്ഥാനത് ഇരിക്കുന്ന ആര്‍ബി ലെപ്സിഗിനു ഇനി വേണമെങ്കിലും ലീഗ് നേതാക്കന്മാര്‍ ആകാം.

ടിഎഫ്ബി  പോക്കാല്‍ സെമിഫൈനല്‍ മത്സരത്തില്‍ പരിക്ക് മൂലം ഹാലണ്ടിനെ ഡോര്‍ട്ടുമുണ്ട്  കളിയ്ക്കാന്‍ ഇറക്കിയിരുന്നില്ല.എന്നാല്‍ ഇനത്തെ മത്സരത്തില്‍ വിജയം നേടിയാലെ അടുത്ത ചാമ്പ്യന്‍സ് ലീഗില്‍ കളിയ്ക്കാന്‍ കഴിയുള്ളൂ എന്നതിനാല്‍ ഇന്നത്തെ മത്സരത്തില്‍ എന്തായലും ഹാലണ്ടിനെ കളിപ്പിക്കും.അടുത്ത സീസണില്‍ മ്യൂണിക്കില്‍ കോച്ച് ആവാന്‍ ഇരിക്കുന്ന നാഗല്‍സ്മാന് ഇനിയുള്ള മത്സരങ്ങളില്‍ എല്ലാം വിജയം നേടി കൊണ്ട് തന്‍റെ അവസാന ലെപ്സിഗ് ദിനങ്ങള്‍ ആഘോഷിക്കാനുള്ള തീരുമാനത്തില്‍ ആണ്.

 

Leave a comment