ഹസാര്‍ഡിന്റെ കാര്യത്തില്‍ ക്ഷമ നശിച്ച് റയല്‍
ഈഡൻ ഹസാർഡുമായുള്ള റയൽ മാഡ്രിഡിന്റെ ക്ഷമ ഒരു പരിധിയിലെത്തി, ബെൽജിയം താരം നിലവില്‍ വിപണിയിൽ ഉണ്ട്,അദ്ദേഹം മാത്രമല്ല സിദാന്ടീറെ ടീമിലെ മറ്റ് നിരവധി അംഗങ്ങളേയും ഒഴിവാക്കാന്‍ മാനേജ്‌മന്റ് ശ്രമം നടത്തുകയാണ്.ക്ലബ്ബിന്റെ അടുത്ത സൂപ്പർസ്റ്റാർ ആകാൻ 2019 ൽ എത്തിയതുമുതല്‍ ഹസാര്‍ഡ് റയല്‍ ആരാധകര്‍ക്ക് നിരാശ മാത്രം ആണ് സമ്മാനിച്ചത്.
അദ്ദേഹത്തിന് വേണ്ടി നിലവിലുള്ള ഓഫറുകള്‍ കേള്‍ക്കാന്‍ റയല്‍ മാഡ്രിഡ് തയ്യാര്‍ ആണ് എന്ന് റിപ്പോര്‍ട്ട് ചെയ്തത് പ്രമുഘ സ്പോര്‍ട്സ് മാധ്യമമായ മാര്‍ക്കയാണ്.നൂറു മില്യന്‍ യുഎസ് ഡോള്ളര്‍സ് നല്‍കിയാണ് താരത്തിനെ മാഡ്രിഡ് സ്വന്തമാക്കിയത്.ഹസാർഡിന് തന്റെ കരാറിൽ മൂന്ന് വർഷം കൂടി ഉണ്ട്.താരത്തിന്റെ മൂല്യത്തില്‍ വ്യക്തമായ ഇടിവും നേരിട്ടുണ്ട്.മാര്‍ക്കറ്റ് വാര്‍ത്തകള്‍ പ്രകാരം 40 മില്യണ്‍ ആണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ വില.






































