ക്ഷമ നശിച്ച വാന്‍ ഡി ബീക്കിന് റോമയില്‍ നിന്ന് മോറിഞ്ഞോയുടെ ക്ഷണം
മൗറീഞ്ഞോയുടെ ഷോപ്പിംഗ് പട്ടികയിലെ പേരുകളിൽ ഇംഗ്ലണ്ടിൽ സ്ഥിരതാമസമാക്കാൻ കഴിയാത്ത ഡോണി വാൻ ഡി ബീക്കിന്റെ പേരുകളും ഉണ്ടാകും.റോമയിലേക്ക് തന്റെ കരിയര്‍ മാറ്റിയ മോറിഞ്ഞോ നിലവില്‍ ഒരു ലിസ്റ്റ് തയ്യാറാക്കി കൊണ്ടിരിക്കുകയാണ്. ടോട്ടന്‍ഹാമിലെ തന്റെ പ്രിയ താരങ്ങള്‍ ആയ എറിക്ക് ലമേല,ലൂക്കാസ് മൌറ എന്നിവരെയും സൈന്‍ ചെയ്യാന്‍ മോറിഞ്ഞോ ലക്ഷ്യം ഇടുന്നുണ്ട്.യുണൈട്ടഡ് ആദ്യ ഇലവനില്‍ ഇടം നേടാന്‍ കഴിയാതെ പാടുപെടുന്ന വാന്‍ ഡി ബീക്ക് ആകെ അസ്വസ്ഥന്‍ ആണ്.
റോമയില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളില്‍ ഫുട്ബോളിനോടുള്ള അവരുടെ ആരാധകരുടെ പ്രിയം കുറഞ്ഞുവരുകയാണ്.അതിനു ഒരു പ്രധാന കാരണം റോമയുടെ മോശം ഫോം കൂടിയാണ്.നിലവില്‍ മോറിഞ്ഞോക്ക് റോമയില്‍ ഒരു പുതിയ പ്രോജകറ്റ് ഉണ്ട്.റോമയെ തിരിച്ചു അവരുടെ പ്രതാപ കാലത്തേക്ക് എത്തിക്കുക എന്നതാണ് അത്.






































