ആഴ്സണലിനെ മറികടന്നു വിയാറയല്‍ യൂറോപ്പ ഫൈനലില്‍
രണ്ടാം പാദം സമനിലയാക്കി കൊണ്ട് അഗ്രിഗേറ്റ് സ്കോര്‍ 2-1 എന്ന നിലയില്‍ എത്തിച്ച് കൊണ്ട് സ്പാനിഷ് ക്ലബ് വിയാറയല്‍ യൂറോപ്പ ലീഗ് ഫൈനലില്‍ എത്തി.മെയ് 26 ന് ഗ്ഡാൻസ്കിൽ നടക്കുന്ന ഫൈനലിൽ അവർ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നേരിടും,വിയാറയലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രാത്രി.25 വർഷത്തിനിടെ ആദ്യമായി അടുത്ത സീസണിൽ യൂറോപ്യൻ ഫുട്ബോൾ ഇല്ലെന്ന സത്യത്തിനോട് ആഴ്സണലിനും ആരാധകര്‍ക്കും പൊരുത്തപ്പെടേണ്ടത് ഉണ്ട്.
ക്ലബ്ബിന്റെ അമേരിക്കൻ ഉടമ സ്റ്റാൻ ക്രോയങ്കെക്കെതിരെ വലിയൊരു കൂട്ടം ആരാധകർ വീണ്ടും പ്രകടനം നടത്തിയതിനാല്‍ ആഴ്സണലിനെ സംബന്ധിച്ചിടത്തോളം നിരാശാജനകമായ ഒരു ദിനം ആയിരുന്നു ഇന്നലെ.ക്ലബ് നിലവില്‍ ഒന്‍പതാം സ്ഥാനത്ത് ഇരിക്കുമ്പോള്‍ പ്രക്ഷോഭം കടുക്കുമ്പോള്‍ മാനേജര്‍ അര്‍ട്ടേറ്റയുടെ ഭാവി ഇപ്പോള്‍ തുലാസില്‍ ആടി കൊണ്ടിരിക്കുകയാണ്.






































