ഹസാര്‍ഡിന് ട്രോള്‍മഴ
ഇന്നലത്തെ മല്‍സരത്തില്‍ റയല്‍ മാഡ്രിഡിനെ ചെല്‍സി പരാജയപ്പെടുത്തിയതിന് ശേഷം ചെല്‍സി താരങ്ങളുടെ കൂടെ ഹസാര്‍ഡ് പൊട്ടിചിരിച്ചു കൊണ്ട് സംസാരിക്കുന്ന വീഡിയോ ട്വിറ്ററില്‍ ട്രെണ്ടിങ് ആയിരിക്കുകയാണ്.ഇതോടെ താരവും സിദാനും പുലിവാല് പിടിച്ചു.
റയലിലെ താരങ്ങള്‍ക്ക് ഇതിലും നാന്നായി പെരുമാറാന്‍ അറിയാം എന്നും ഹസാര്‍ഡ് ആര്‍ക്ക് വേണ്ടിയാണ് കളിച്ചത് എന്നും സമൂഹ മാധ്യമങ്ങളില്‍ ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു.അത് കൂടാതെ മല്‍സരങ്ങളില്‍ തോറ്റാല്‍ കരയുന്നവര്‍ ആണ് മാഡ്രിഡ് താരങ്ങള്‍ എന്നും ഹസാര്സിനെ എത്രയും പെട്ടെന്നു വിറ്റ് ഒഴിവാക്കാനും മുറവിളി കൂട്ടുകയാണ് മാഡ്രിസ്ടാസ്.മല്‍സരത്തിന്റെ രണ്ടാം പകുതിയില്‍ മോശമായി കളിച്ച ഹസാര്ഡീന് പകരം എന്തു ബോധത്തില്‍ ആണ് സിദാന് വിനിഷ്യസ് ജൂണിയരെ പിന്‍വലിച്ചത് എന്നു പറഞ്ഞു കൊണ്ട് മറ്റൊരു സംഘവും സിദാന് നേരെ തിരിഞ്ഞിട്ടുണ്ട്.






































