European Football Foot Ball Top News

സിറ്റിയെ നേരിടാന്‍ ഞങ്ങള്‍ തയ്യാര്‍ എന്നു ടൂഷല്‍

May 6, 2021

സിറ്റിയെ നേരിടാന്‍ ഞങ്ങള്‍ തയ്യാര്‍ എന്നു ടൂഷല്‍

ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ സിറ്റിയെ തോൽപ്പിക്കുമെന്ന് ചെൽസിക്ക് ആത്മവിശ്വാസമുണ്ട് എന്നു ചെല്‍സി കോച്ച് തോമസ് ടൂഷല്‍.ബുധനാഴ്ച രാത്രി നടന്ന സെമി ഫൈനൽ രണ്ടാം പാദ പോരാട്ടത്തിൽ സ്റ്റാംഫോർഡ് ബ്രിഡ്ജിൽ റയൽ മാഡ്രിഡിനെ 2-0 ന് തോൽപ്പിച്ച ചെല്‍സി ഇതിന് മുന്നേ നടന്ന എഫ് എ കപ്പ് സെമിഫൈനല്‍ മല്‍സരത്തില്‍  സിറ്റിയെ തോല്പിച്ചിട്ടുണ്ട്.

“സെമി ഫൈനലിലെ ഈ ഒരു മത്സരം, വളരെ മികച്ച പ്രകടനം ആണ് ഞങ്ങള്‍ കാഴ്ച്ചവച്ചത്.ഞങ്ങള്‍ കളിച്ച ഏറ്റവും ഉയര്‍ന്ന തലത്തില്‍ ഉള്ള ഫൂട്ബോള്‍ മല്‍സരം ആയിരുന്നു ഇന്നലെ നടന്നത്.അതില്‍ വിജയം നേടാന്‍ കഴിഞ്ഞത് എനിക്കും എന്റെ ടീമിനും വളരെ ഏറെ ആത്മവിശ്വാസവും സന്തോഷവും നല്‍കുന്നു.” മല്‍സരത്തിന് ശേഷം മാധ്യമങ്ങളോട് ടൂഷല്‍ വ്യക്തമാക്കി.

Leave a comment