ക്രൂസിന്‍റെ കമന്‍റിന് മറുപടി കൊടുത്ത് മൌണ്ട്
റയൽ മാഡ്രിഡിനെതിരായ ചെൽസിയുടെ ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ വിജയത്തെത്തുടർന്ന് ടോണി ക്രൂസിനേ തിരെ ചെല്‍സി ഫൂട്ബോളര്‍ മേസണ്‍ മൌണ്ട്.തന്റെ കരിയറിലെ എതിരാളികളൊന്നും ഇതുവരെ തന്റെ ഉറക്കം നഷ്ട്ടപ്പെടുത്തിയിട്ടില്ല എന്നു മല്‍സരത്തിന് മുന്നേ ക്രൂസ് പറഞ്ഞിരുന്നു.പ്രീ മാച്ച് ഇന്റെര്‍വ്യൂവില്‍ ക്രൂസ് പറഞ്ഞത് ഇങ്ങനെ “ഒരു ടീമായി കളിക്കുന്നതായി അവർ മാഡ്രിഡിൽ കാണിച്ചു. അവർക്ക് ഒരു ജർമ്മൻ പരിശീലകനുണ്ട്, അതിനാൽ എന്നെ അതിശയിപ്പിക്കുന്നില്ല. അവർ നന്നായി പ്രതിരോധിക്കുകയും മുന്നേറുകയും ചെയ്യുന്നു, അതാണ് അവരുടെ ശക്തി. ”
വിജയത്തിനു ശേഷം മാധ്യമങ്ങളെ കണ്ട മൌണ്ട് അതിനു മറുപടി പറഞ്ഞത് ഇങ്ങനെ “ആരെയും ഓര്‍ത്ത് ഉറക്കം നഷ്ടപ്പെടുന്നില്ലെന്ന് അവരുടെ കളിക്കാരിലൊരാൾ മുമ്പ് പറയുന്നത് ഞാൻ കണ്ടു.എന്നാൽ ഒരു ടീം എന്ന നിലയിൽ റയലിന്‍റെ ഉറക്കം കെടുത്താന്‍ ചെല്‍സിക്ക് കഴിഞ്ഞു.”






































