ചെല്സിക്കേതിരെ വരാനെ ഉണ്ടാകില്ല
ചാമ്പ്യൻസ് ലീഗ് സെമി ഫൈനൽ മത്സരത്തിൽ ചെൽസിയുമായുള്ള രണ്ടാം പാദത്തിൽ റാഫേൽ വരാനെ പങ്കെടുക്കില്ലെന്ന് റയൽ മാഡ്രിഡ് വെളിപ്പെടുത്തി.ശനിയാഴ്ച ഒസാസുനയ്ക്കെതിരായ ബ്ലാങ്കോസിന്റെ 2-0 വിജയത്തിൽ ലോകകപ്പ് ജേതാവായ ഡിഫെൻഡറെ പകുതിസമയത്ത് പരിക്ക് മൂലം മാറ്റിയിരുന്നു.
റയലിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ ഇങ്ങനെ പറയുന്നു: “ഞങ്ങളുടെ കളിക്കാരൻ റാഫേൽ വരാനെ ഇന്ന് റയൽ മാഡ്രിഡ് മെഡിക്കൽ സർവീസസ് നടത്തിയ പരിശോധനകൾക്ക് ശേഷം പരിക്കുകള് കണ്ടെത്തിയിരുന്നു.10 ദിവസത്തേക്ക് ഫ്രാൻസ് ഇന്റർനാഷണൽ മാറ്റിനിർത്തപ്പെടുമെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.അത് ശരി ആണെങ്കില് ഞായറാഴ്ച സെവിയുമായുള്ള ആഭ്യന്തര ഏറ്റുമുട്ടലും അദ്ദേഹത്തിന് നഷ്ടമാകും.റാമോസ് തിരിച്ചെത്തുന്നതോടെ ഡിഫന്സിലെ സീദാന്റെ തലവേദനക്ക് നേരിയ ഒരു വിരാമം ലഭിച്ചേക്കും എന്നാണ് കരുതിയത് എന്നാല് ഇപ്പോള് ഈ ഒരു തലവേദനയെ സിദാന് എങ്ങനെ മറികടക്കും എന്നു കണ്ടറിയണം.






































