ഓസീസ് സര്‍ക്കാരിനെതിരെ പതിഷേധം അറിയിച്ച് മൈക്കല്‍ സ്ലേറ്റര്‍
ഇന്ത്യയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്കുള്ള നേരിട്ടുള്ള യാത്രാ വിമാനങ്ങൾ നിർത്തിവച്ചതോടെ, ഇപ്പോൾ നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2021 ലെ ഓസീസ് സംഘത്തെ ഇത് വളരെ പരിതാപകരമായ അവസ്ഥയില്‍ എത്തിച്ചു.ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത് തുടങ്ങിയ കളിക്കാർക്കൊപ്പം മൈക്കൽ സ്ലാറ്റർ, ബ്രെറ്റ് ലീ തുടങ്ങിയ കമന്റേറ്റർമാരും നിലവിൽ ഐപിഎൽ 2021 ൽ ഇന്ത്യയിലുണ്ട്. മെയ് 15 വരെ ഓസ്ട്രേലിയൻ സർക്കാർ ഇന്ത്യയിൽ നിന്ന് വിമാന സർവീസുകൾ നിരോധിച്ചിട്ടുണ്ട്.
ടൂർണമെന്റിൽ ഓസ്‌ട്രേലിയക്കാരെ സഹായിക്കാത്തതിന്റെ പേരിൽ തന്റെ സർക്കാരിനെതിരെ സ്ലേറ്റർ ട്വീറ്റ് ചെയ്തിരുന്നു.”ഓസീസിന്റെ സുരക്ഷയെക്കുറിച്ച് ഞങ്ങളുടെ സർക്കാർ ശ്രദ്ധാലുക്കളാണെങ്കിൽ അവർ ഞങ്ങളെ വീട്ടിലേക്ക് പോകാൻ അനുവദിക്കും. ഇത് ഒരു അപമാനമാണ് !.പ്രധാനമന്ത്രിയുടെ കൈയ്യില്‍ രക്തം പുരണ്ടിട്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.






































