റയലിന് ജയം ലാലിഗ കടുക്കുന്നു
കളി മൊത്തം തങ്ങളുടെ കൈയ്യില്‍ ആയിരുന്നു എങ്കിലും ഒരു ഗോള്‍ നേടാന്‍ റയല്‍ വിഷമിച്ച മല്‍സരത്തില്‍ സിദാന് ആശ്വാസം ലഭിച്ചത് 76 ആം മിനുട്ടില്‍ ഏദര്‍ മിലിട്ടാവോ കോര്‍ണറില്‍ നിന്നും വന്ന പന്തിനെ വലയിലേക്ക് ഹെഡ് കുത്തിയപ്പോള്‍ ആണ്.80 ആം മിനുട്ടില്‍ തന്നെ ബെന്‍സേമ സൃഷ്ട്ടിച്ച അവസരത്തില്‍ ഗോള്‍ നേടി കൊണ്ട് റയലിന്റെ ലീ ഇരട്ടിക്കാന്‍ കസമീറോക്ക് ആയി.
സിദാന്‍ തന്റെ മിഡ് ഫീല്ഡ് ട്രമ്പ് കാര്‍ഡുകള്‍ ആയ ലൂക്ക മോഡ്രിച്ചിനെയും ടോണി ക്രൂസിനെയും ബെഞ്ചില്‍ ഇരുത്തിയ മല്‍സരത്തില്‍ റയല്‍ മിഡ്ഫീല്‍ഡ് കണ്‍ട്രോള്‍ ചെയ്യാന്‍ ഏറെ പാടുപെട്ടു.എന്നാല്‍ പല ദിക്കില്‍ നിന്നും ഒസാസുനക്കെതിരെ അക്രമിച്ച് കളിയ്ക്കാന്‍ ഈ ടീമിനായി.വിജയത്തോടെ റയല്‍ മാഡ്രിഡ് ലീഗ് പട്ടികയില്‍ തങ്ങളുടെ രണ്ടാം സ്ഥാനം നിലനിര്‍ത്തി.






































