European Football Foot Ball Top News

അറ്റ്ലറ്റിക്കോയെ പരീക്ഷിച്ച് എല്‍ച്ചേ

May 2, 2021

അറ്റ്ലറ്റിക്കോയെ പരീക്ഷിച്ച് എല്‍ച്ചേ

ശനിയാഴ്ച എൽച്ചെയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി കൊണ്ട് ലാ ലിഗയുടെ ഫോർ-വേ ടൈറ്റിൽ മൽസരത്തിന്റെ ചുമതല അറ്റ്ലെറ്റിക്കോ മാഡ്രിഡ് നിലനിർത്തി.23-ാം മിനിറ്റിൽ മാർക്കോസ് ലോറന്റ് ഏക ഗോൾ നേടിയെങ്കിലും അശ്രദ്ധമായ ഹാൻഡ്‌ബോള്‍   മൂലം 90 ആം മിനുട്ടില്‍  പെനാൽറ്റി വിട്ടുകൊടുത്തു. എന്നാല്‍ ഗോള്‍ നേടാന്‍ എല്‍ച്ചേക്ക് കഴിഞില്ല.

പെനാല്‍ട്ടി ഒരു പക്ഷേ ഫിഡല്‍ നേടിയിരുന്നു എങ്കില്‍ എല്‍ച്ചേക്ക് റിലഗേഷന്‍ സോണില്‍ നിന്നും രക്ഷ നേടാമായിരുന്നു.വിജയത്തോടെ അറ്റ്ലറ്റിക്കോ മാഡ്രിഡ് തങ്ങളുടെ ഒന്നാം സ്ഥാനം നിലനിര്‍ത്തി.രണ്ടാം സ്ഥാനത്തിരിക്കുന്ന റയല്‍ മാഡ്രിഡില്‍ നിന്നും രണ്ടു പോയിന്‍റ് ലീഡോടെ തുടരുന്ന അറ്റ്ലാറ്റിക്കോയ്ക്ക് ഇനിയുള്ള ബാഴ്സക്കെതിരെ യുള്ള മല്‍സരം വളരെ മര്‍മപ്രധാനം ആയതാണ്.മെയ് എട്ടിനാണ് കാമ്പ് ന്യൂയില്‍ വച്ച്  മാഡ്രിഡ് ബാര്‍സയെ നേരിടാന്‍ പോകുന്നത്.

Leave a comment