European Football Foot Ball Top News

ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ അത്ലറ്റിക്കോ

May 1, 2021

ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ അത്ലറ്റിക്കോ

ബാഴ്സലോണ ഗ്രനാഡയോട് തോല്‍വി നേരിട്ടു കൊണ്ട് മൂന്നാം സ്ഥാനത്ത് തുടരുന്നു.ഈ ഒരു ബാഴ്സയുടെ  തോല്‍വി ഏറ്റവും കൂടുതല്‍ ഉപകാരപ്പെടുന്നത് അത്ലറ്റിക്കോ മാഡ്രിഡിന് ആണ്.ബാഴ്സ അന്ന് ജയം നേടിയിരുന്നു എങ്കില്‍ അത്ലറ്റിക്കോയുടെ ഒന്നാം സ്ഥാനം നഷ്ട്ടപ്പെട്ടെന്നേ.

 

ഇന്ന് രാത്രി ഏഴേ മുക്കാലിന് അത്ലറ്റിക്കോ മാഡ്രിഡ് എല്‍ശെയെ നേരിടാന്‍ അവരുടെ ഹോമിലേക്ക് പോയെക്കും.റിലഗേഷന്‍ സോണില്‍ ഉള്ള എല്‍ഷെ പതിനെട്ടാം സ്ഥാനതാണ്.തുടക്കത്തില്‍ മികച്ച ഫോം കാഴ്ച്ചവച്ച അത്ലറ്റിക്കോ മാഡ്രിഡിന്റെ നിഴല്‍ മാത്രം ആണ് നിലവില്‍ ഉള്ളത്.തുടരേ തുടരെ തോല്‍വികളിലൂടെയും സമനിലകളിലൂടെയും പോയിന്റുകള്‍ നഷ്ട്ടപ്പെടുത്തിയ അത്ലറ്റിക്കോയുടെ പതനം  മൂലം ആണ് ലാലിഗ ഇത്തവണ മികച്ച എന്‍റര്‍ടെയ്ന്‍മെന്‍റ് നല്‍കുന്നത്.ഈഒരു സീസണില്‍ ഒരു പക്ഷേ കിരീടം നേടാന്‍ സിമിയോനി പരാജയപ്പെട്ടാല്‍ അദ്ദേഹത്തിനെ മാനേജര്‍ റോളില്‍ നിന്നും നീക്കം ചെയ്യാനുള്ള സാധ്യതകളും കൂടുതല്‍ ആണ്.

Leave a comment