പഞ്ചാബിന്റെ സ്പിന്‍ കെണിയില്‍ ബാംഗ്ലൂര്‍ വീണു
റോയല്‍ ചല്ലെഞ്ചേഴ്സിനെ സ്പിന്‍ കെണിയില്‍ കുരുക്കി പഞ്ചാബ് കിങ്ഗ്ദ്.180 റണ്‍സ് എന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ ബാംഗ്ലൂറിന് 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ട്ടത്തില്‍ 145 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ.പഞ്ചാബിനെ ഈ സ്കോര്‍ എത്തിക്കാന്‍ കെഎല്‍ രാഹുല്‍(91*)ക്രിസ് ഗെയില്‍(46) എന്നിവരുടെ ഇനിങ്ഗ്സുകള്‍ വേണ്ടി വന്നു.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂറിന് ദേവ്ദത് പടിക്കലിനെ തുടക്കത്തില്‍ തന്നെ നഷ്ട്ടമായി എങ്കിലും ക്യാപ്റ്റന്‍ കോഹ്ലിയും രജത് പട്ടിധാറും കൂടി ഇനിങ്സിന് ഒരു പുതു ജീവന്‍ നല്കാന്‍ തുടങ്ങി.എന്നാല്‍ റണ്‍ റേറ്റ് കൂടിയതോടെ അക്രമിച്ചു കളിക്കാന്‍ തുടങ്ങിയ ബാംഗ്ലൂറിന് വിക്കറ്റുകള്‍ ഓരോന്നായി നഷ്ട്ടപ്പെടാന്‍ തുടങ്ങി.തൊട്ടടുത്ത പന്തുകളില്‍ കോഹ്ലി,മാക്സ്വെല്‍ എന്നിവരെ പുറത്താക്കി കൊണ്ട് ബാംഗ്ലൂറിനെ സമ്മര്‍ദത്തില്‍ ആക്കാന്‍ ഹര്‍പ്രീത് ബ്രാറിന് കഴിഞ്ഞു.എന്നും ബാംഗ്ലൂര്‍ന്റെ രക്ഷക വേഷം അണിയുന്ന ഡി ഡിവിലിയെഴ്സിനെയും പുറത്താക്കിയത് ഹര്‍പ്രീത് ആണ്.