കൊറോണ ലിവര്‍പൂളില്‍ സാമ്പത്തിക ആഘാതം ശക്തം
കൊറോണ വൈറസ് പാൻഡെമിക്കിന്റെ സാമ്പത്തിക ആഘാതം ആൻഫീൽഡിൽ കടുപ്പം. നികുതിക്ക് മുന്നേയുള്ള ക്ലബിന് വന്ന നഷ്ട്ടം 46 ദശലക്ഷം ഡോളർ ആണ്.പാൻഡെമിക്കിന്റെ യഥാർത്ഥ ചെലവ് 100 മില്യൺ ഡോളർ (139 മില്യൺ ഡോളർ) കവിയുമെന്ന് ക്ലബ് അധികൃതർ പ്രതീക്ഷിക്കുന്നു.
അടുത്ത സീസണിലെ ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ പാടുപെടുന്ന ലിവര്‍പ്പൂള്‍ അടുത്ത സീസണില്‍ ഇതിലും കൂടുതല്‍ നഷ്ട്ടം വരുതിവെക്കും എന്നാണ് ക്ലബ് അധികൃതര്‍ കണക്ക് കൂട്ടുന്നത്.ചിലവ് കൂടുന്നതും ക്ലബിന്റെ ഇപ്പോഴാത്തെ അവസ്ഥയെ സ്ഥിതീകരിക്കുന്നു.ഏകദേശം 451 മില്യണ്‍ ഡോളര്‍ ആണ് ലിവര്‍പൂളിന്റെ വേതന ബില്‍ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ചിലവ് വഹിക്കുന്നത് ലിവര്‍പ്പൂള്‍ ആണ്.സിറ്റിയുടെ ഇതാവനത്തെ ബില്‍ 487 മില്യണ്‍ ഡോളര്‍ ആണ്.






































