പിഎസ്ജിയെ പോലെ സിറ്റിക്ക് മാച്ച് വിന്നര്‍മാര്‍ ഇല്ല എന്നു പെപ്
നെയ്മർ, കൈലിയൻ എംബപ്പേ, ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെപ്പോലുള്ള മാച്ച് വിന്നര്‍മാര്‍ മാഞ്ചസ്റ്റർ സിറ്റിക്ക് ഇല്ലെന്ന് പെപ് ഗ്വാർഡിയോള. ഗ്വാർഡിയോള തന്റെ അഞ്ചുവർഷത്തെ ഭരണത്തിന്റെ ഒമ്പതാമത്തെ ട്രോഫിയായി കാരാബാവോ കപ്പ് നേടി.നെയ്മറിലും എംബപ്പേയിലും സ്വന്തമായി ഗെയിമുകൾ വിജയിക്കാൻ പ്രാപ്തിയുള്ള രണ്ട് കളിക്കാർ പിഎസ്ജിക്കുണ്ടെന്നും ഗാർഡിയോള പറഞ്ഞു.
“എന്നാൽ എന്റെ കളിക്കാരുടെ ശരാശരി ലെവൽ വളരെ ഉയർന്നതാണ്, പകരം ടീമിന്റെ സമനില തെറ്റിക്കുന്ന ഒരാളും ടീമില്‍ ഇല്ല.”സിറ്റി ബോസ് കനാൽ പ്ലസിനോട് പറഞ്ഞു.ഞായറാഴ്ച സ്പർസിനെതിരെ മിഡ്ഫീൽഡിൽ മറ്റൊരു മികച്ച പ്രകടനം കാഴ്ചവച്ച കെവിൻ ഡി ബ്രൂയിനക്ക് ഗ്വാർഡിയോള പ്രത്യേക പ്രശംസ നല്‍കാനും മറന്നില്ല.ഡി ബ്രൂയ്ന ഒരു മൂര്‍ച്ചയുള്ള കത്തി പോലെ ആണ് എന്നും പെപ് വെളിപ്പെടുത്തി.






































