ഗ്രീസ്മാന്; ബാഴ്സയുടെ സൂപ്പര്മാന്
ഇന്നലത്തെ മല്‍സരത്തില്‍ ബാഴ്സ വിയാറയലിനെതിരെ 2-1 എന്ന സ്കോര്‍ ലൈനില്‍ വിജയം നേടി.വിജയത്തോടെ ലാലിഗ കിരീടത്തിനുള്ള ബാഴ്സയുടെ ചാലഞ്ച് ശക്തിയാര്‍ജിച്ച് വരുകയാണ്.ആദ്യം മുതല്‍ ബാഴ്സയുടെ ഹാഫില്‍ കടുത്ത പ്രസിങ് കാഴ്ച്ചവച്ച വിയാറായല്‍ ബാഴ്സയെ അവരുടെ രീതിയില്‍ ഗെയിം ബില്‍ഡ് ചെയ്യാന്‍ സമ്മതിച്ചില്ല.ഗ്രീസ്മാന് നേടിയ ഇരട്ട ഗോള്‍ ആണ് ബാഴ്സയെ രക്ഷിച്ചത്.
മല്‍സരം തുടങ്ങി നിമിഷങ്ങള്‍ക്കകം കോമാനോട് പല തവണ പിക്വെ സംസാരിക്കുന്ന കാഴ്ചയും കാണാം ആയിരുന്നു.അത്രത്തോളം പ്രെസ്സ് ചെയ്താണ് വിയാറായല്‍ കളിച്ചത്.ആദ്യ ഗോളും നേടിയത് അവര്‍ തന്നെ.സാമുവല്‍ ചുക്ക്വൂസേ ആണ് ആദ്യ ഗോള്‍ നേടിയത്.പിന്നീട് നിമിഷങ്ങള്‍ക്കുളില്‍ തന്നെ ഗ്രീസ്മാന് മറുപടി ഗോളോടെ ബാഴ്സക്ക് സമനില നേടി കൊടുത്തു.35 ആം മിനുട്ടില്‍ വിയാറായല്‍ ഡിഫന്റര്‍മാരുടെ ചെറിയ അബദ്ധം വഴിവച്ചത് ബാഴ്സയുടേ അടുത്ത ഗോളിനായിരുന്നു.പിന്നീട് ഇരു ടീമുകളും നിരന്തരം അക്രമിച്ച് കളിയ്ക്കാന്‍ ശ്രമിച്ചു എങ്കിലും ഗോളാക്കി മാറ്റുന്നതില്‍ ഇരുവരും പരാജയപ്പെട്ടു.