European Football Foot Ball Top News

മ്യൂണിക്കിന് അപ്രതീക്ഷിത തോല്‍വി

April 25, 2021

മ്യൂണിക്കിന് അപ്രതീക്ഷിത തോല്‍വി

ശനിയാഴ്ച മെയിൻസിൽ 2-1 ന് തോറ്റത്തോടെ ബുണ്ടസ്ലി ഗ കിരീടം നേടാന്‍ ബയേണ്‍ മ്യൂണിക്കിന് ഞായറാഴ്ച ആർ‌ബി ലീപ്സിഗിന്റെ ഗെയിമിനായി കാത്തിരിക്കേണ്ടി വരും.മൂന്ന് മിനിറ്റിനുശേഷം സന്ദർശകരെ അമ്പരപ്പിച്ച ജോനാഥൻ ബർകാർഡ് മെയിന്‍സിന് ലീഡ് നേടി കൊടുത്തു.

37 ആം മിനുട്ടില്‍ അടുത്ത ഗോള്‍ നേടി കൊണ്ട് മെയിന്‍സ് പിടി മുറുക്കി.ഇത്തവണ ഗോള്‍ നേടിയത് റോബിന്‍ ക്വായ്സണ്‍ ആണ്.രണ്ടാം പകുതിയില്‍ മ്യൂണിക്ക് മല്‍സരം നിയന്ത്രിച്ചെങ്കിലും 94 ആം മിനുട്ടില്‍ ലെവണ്ഡോസ്ക്കി നേടിയ ആശ്വാസ ഗോള്‍ മാത്രം ആണ് മ്യൂണിക്കിന് മല്‍സരത്തില്‍ ഉടനീളം പറയാന്‍ ബാക്കിയുള്ളത്.യൂറോപ്പിയന്‍ ഗോള്‍ഡന്‍ ബൂട്ട് റേസില്‍ ഒന്നാമത്തുള്ള താരം 36 ഗോളുകള്‍ ഇതുവരേ നേടിയിട്ടുണ്ട്.ഇന്നതെ മല്‍സരത്തില്‍ സ്റ്റുഗാര്‍ട്ടിനെതിരെ ലേപ്സിഗ് പരാജയപ്പെട്ടാല്‍ മ്യൂണിക്ക് ഇന്ന് തന്നെ ബുണ്ടസ്ലിഗ ചാമ്പ്യന്മാര്‍ ആയേക്കും.

Leave a comment