European Football Foot Ball Top News

കിരീടത്തിന് അടുത്തെത്താന്‍ മ്യൂണിക്ക്

April 24, 2021

കിരീടത്തിന് അടുത്തെത്താന്‍ മ്യൂണിക്ക്

മെയിൻസ് 05 ശനിയാഴ്ച ബുണ്ടസ്ലിഗയിൽ തങ്ങളുടെ ഹോമില്‍ വച്ച്  ബയേൺ മ്യൂണിക്കിനെ നേരിടും.വിജയത്തോടെ ഒമ്പതാമത്തെ ലീഗ് കിരീടം  ഉറപ്പിക്കുക എന്ന ലക്ഷ്യം ആണ് മ്യൂണിക്കിന് ഉള്ളത്.അതേസമയം, ആറ് മത്സരങ്ങളിൽ തോൽവിയറിയാതെ തുടരുന്ന  ആതിഥേയർ റിലഗേഷന്‍ സോണില്‍ നിന്നും രക്ഷ നേടി.

സീസണില്‍ വളരെ മോശം ഫോം കാഴ്ച്ചവച്ച മെയിന്‍സ് , ജനുവരി തുടക്കത്തിൽ ബോ സ്വെൻസണെ മാനേജരായി നിയമിച്ചതിനുശേഷം മികച്ച  പ്രകടനം ആണ് കാഴ്ചവയ്ക്കുന്നത്. മ്യൂണിക്ക് തങ്ങളുടെ കഠിനമായ സമയങ്ങളിലൂടെ ആണ് കടന്നു പോകുന്നത്.ചാമ്പ്യന്‍സ് ലീഗില്‍ പുറത്താകുകയും അതുപോലെ സീസണിന്റെ അവസാനത്തിൽ താൻ ക്ലബ് വിടുമെന്ന് ഹാൻസി ഫ്ലിക്കും പറഞ്ഞതോടെ വരാനിരിക്കുന്ന ആഴ്ചകളില്‍ മ്യൂണിക്കില്‍ വന്‍ മാറ്റങ്ങള്‍ വരാന്‍ സാധ്യതയുണ്ട്.ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഏഴു മണിക്ക് ആണ് മല്‍സരം.

Leave a comment