റയലിന് എതിരാളി റയല്‍ ബെറ്റിസ്;കണ്ണും നട്ട് ബാഴ്സ അത്ലറ്റിക്കോ ടീമുകള്‍
റയല്‍ മാഡ്രിഡ് തങ്ങളുടെ കിരീടം നില നിര്‍ത്തുന്നതിന് വേണ്ടി റയല്‍ ബെറ്റിസിനെതിരേ പോരാടും.ആല്‍ഫ്രഡ് ഡി സ്റ്റെഫാനോ സ്റ്റേഡിയത്തില്‍ വച്ച് നാളെ രാവിലെ ഇന്ത്യന്‍ സമയം പന്ത്രണ്ടരക്ക് ആണ് ഇരുവരും തമ്മില്‍ ഉള്ള പോരാട്ടം.ലീഗില്‍ രണ്ടാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്,ബെറ്റിസ് ആറാം സ്ഥാനത്തും.
നിലവില്‍ ലാലിഗ കിരീടത്തിന് വേണ്ടി ശക്തമായ ഒരു ത്രികോണ മല്‍സരം തന്നെ നടക്കുന്നുണ്ട്. അത്ലറ്റിക്കോ ബാഴ്സ ടീമുകള്‍ റയലിന് കിരീട സാധ്യതകള്‍ എതിര്‍ക്കുന്നു.ഇനി വരാനിരിക്കുന്ന അത്ലറ്റിക്കോ മാഡ്രിഡ് ബാഴ്സലോണ പോരാട്ടം ആണ് കിരീടം ആര്‍ക്ക് ലഭിക്കുമെന്ന കാര്യം തീര്‍പ്പാക്കുക.കഴിഞ്ഞ നാലു മല്‍സരങ്ങളില്‍ സമനില മാത്രം നേടുന്ന റയല്‍ ബെറ്റ്സിന് തങ്ങളുടെ ലീഗിലെ സ്ഥാനം നിലനിര്‍ത്തുന്നതിന് ഒരു വിജയം അനിവാര്യം ആണ്.






































