മെസ്സിക്ക് മൂന്നു വര്‍ഷത്തെ കോണ്‍ട്രാക്റ്റ് നല്‍കാന്‍ ഒരുങ്ങി ബാഴ്സ
വരാനിരിക്കുന്ന സമ്മറില്‍ ബാഴ്സലോണ ക്യാപ്റ്റന്‍ ലയണല്‍ മെസ്സിയും ബാഴ്സയും ആയുള്ള കോണ്‍ട്രാക്റ്റ് തീരാന്‍ ഇരിക്കെ താരത്തിന് ക്ലബ് ഒരു മൂന്നു വര്‍ഷത്തെ കരാര്‍ നല്‍കാന്‍ തയ്യാറാകുന്നു എന്നു വാര്‍ത്തകള്‍.വാര്‍ത്ത നല്കിയത് പ്രമുഘ സ്പോര്‍ട്ട്സ് മാധ്യമമായ espn ആണ്.
നിലവില്‍ കോമാന് കീഴെ ബാഴ്സലോണ തരകേടില്ലാത്ത പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്.കോപ ഡെല്‍ റിയ കപ്പ് നേടിയ അവര്‍ ലാലിഗയിലും മികച്ച ഫോമില്‍ ആണ്.ഈ സീസണില്‍ ഇനിയുള്ള മല്‍സരങ്ങള്‍ എല്ലാം ജയം നേടിയാല്‍ കിരീടം ബാഴ്സക്ക് തന്നെ.അങ്ങനെ ഇരിക്കുന്ന ഈ അവസരത്തില്‍ ഒരു പുതിയ കോണ്ട്രാക്ട് താരം സൈന്‍ ചെയ്യുമെന്ന വിശ്വാസത്തില്‍ ആണ് ബാഴ്സയും.കൂടാതെ ലപ്പോര്‍ട്ടയുടെ വരവും ഇതിന് സാധ്യത കൂട്ടുന്നു.






































