ഒരു കൊല്ലം കൂടെ ഇബ്ര എസി മിലാനില്‍ തുടരും
സ്ലാറ്റൻ ഇബ്രാഹിമോവിച്ച് എസി മിലാനുമായി ഒരു വർഷത്തെ കരാർ വിപുലീകരണത്തിൽ ഒപ്പുവച്ചു.പ്രതിവർഷം 6 മില്യൺ ഡോളർ വേദനവും അതുപോലെ ഒരു മില്യണ്‍ ഡോളര്‍ അധിക ബോണസായും നല്കാന് എസി മിലാന് തീരുമാനിചേന്നാണ് വാര്‍ത്ത.2020-21 കാമ്പെയ്നിനിടെ മിലാനിലെ മികച്ച പ്രകടനം കാഴ്ചവെച്ചവരിൽ ഒരാളാണ് ഇബ്രാഹിമോവിച്ച്, ഈ വർഷാവസാനം 40 വയസ്സ് തികയുന്നുണ്ടെങ്കിലും, പ്രായം തളര്‍ത്താത്ത ഒരു പോരാളി ആണ് താന്‍ എന്നു അദ്ദേഹം വീണ്ടും വീണ്ടും തെളിയിക്കുകയാണ്.
സ്ലാറ്റൻ ഇബ്രാഹിമോവിച്ചിന്റെ കരാർ ക്ലബ് നീട്ടിയതായി എസി മിലാൻ പ്രഖ്യാപിത് ക്ലബ്ബിന്റെ വെബ്സൈറ്റില്‍ ആണ്.റോസോനേരിയുമായി 130 മത്സരങ്ങളിൽ നിന്ന് 84 ഗോളുകൾ നേടിയ ശേഷം സ്വീഡിഷ് സ്ട്രൈക്കർ അടുത്ത സീസണിൽ ചുവപ്പും കറുപ്പും നിറത്തിലുള്ള ജേഴ്സി ധരിക്കുന്നത് തുടരും എന്നവര്‍ വെളിപ്പെടുത്തി.