European Football Foot Ball Top News

സമ്മര്‍ദ കൊടുമുടിയില്‍ കാഡിസിനെ നേരിടാന്‍ റയല്‍ മാഡ്രിഡ്

April 21, 2021

സമ്മര്‍ദ കൊടുമുടിയില്‍ കാഡിസിനെ നേരിടാന്‍ റയല്‍ മാഡ്രിഡ്

ബുധനാഴ്ച രാത്രി മത്സരത്തിനായി കാഡിസിലേക്ക് പോകുമ്പോൾ അവരുടെ ലാ ലിഗ ടൈറ്റിൽ ചാർജ് തിരികെ നേടാന്‍  റയൽ മാഡ്രിഡ് ശ്രമം തുടരും.ഇരു ടീമുകളും കഴിഞ്ഞ മല്‍സരത്തില്‍ സമനില നേടി കൊണ്ടുള്ള വരവാണ്.ഗെറ്റാഫെക്കെതിരെ മോശം ഫൂട്ബോള്‍ കളിച്ച റയല്‍ മല്‍സരത്തില്‍ പരാജയപ്പെടാനുള്ള സാധ്യത വളരെ കൂടുതല്‍ ആയിരുന്നു.

സൂപ്പര്‍ ലീഗിന് തുടക്കം കുറിച്ചു എന്ന പഴി ഏറെ കേട്ടു കൊണ്ടിരിക്കുന്ന റയല്‍ മാഡ്രിഡ് ഇന്ന് മല്‍സരത്തിന് ഇറങ്ങുന്നത് ലോകശ്രദ്ധ പിടിച്ചു പറ്റുന്ന ഒരു മല്‍സരം ആയിരിക്കും.നിലവില്‍ സൂപ്പര്‍ ലീഗ് തുടങ്ങിയതും അതിന്റെ ചെയര്‍മാന്‍ ആയി പേരെസ് സ്ഥാനം ഏറ്റതും ലാലിഗ യുവേഫ എന്നിവരെ വല്ലാതെ ചൊടിപ്പിച്ചിട്ടുണ്ട്.അതിനാല്‍ ഇന്നതെ മല്‍സരത്തിന് ഇറങ്ങാന്‍ പോകുന്ന സിദാനും സംഘത്തിനും ഏറെ സമ്മര്‍ദം നേരിടേണ്ടി വന്നേക്കും.നാളെ രാവിലെ ഇന്ത്യന്‍ സമയം ഒന്നരക്ക് ആണ് മല്‍സരം.

Leave a comment