സ്ലോ ഓവര്‍ റേറ്റ് രോഹിത് ശര്‍മക്ക് പിഴ
ഇന്നലത്തെ മല്‍സരത്തില്‍ ഡെല്‍ഹി ക്യാപിറ്റല്‍സിനെതിരെ സ്ലോ ഓവര്‍ റെറ്റിനെ ചൊല്ലി മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്ക് പിഴ ചുമത്തി.പരാജയത്തോടൊപ്പം പിഴ കൂടി ആയതോടെ രോഹിതിനും മുംബൈക്കും ഇരുട്ടടി ലഭിച്ച പോലെയാണ്.
പരിക്കേറ്റതിനെത്തുടർന്ന് ഡിസിയുടെ ഇന്നിംഗ്സിനിടെ ശര്‍മ കളത്തില്‍ നിന്നു പോയി. കീറോൺ പൊള്ളാർഡാണ് ക്യാപ്റ്റൻസിയുടെ ചുമതല ഏറ്റെടുത്തത്. ക്യാപ്റ്റനെന്ന നിലയിൽ ശർമയാണ് 12 ലക്ഷം രൂപ പിഴയടക്കേണ്ടത്.ശര്‍മ ചെയ്ത തെറ്റ് ഒന്നാം ഒഫന്‍സില്‍ ഉള്‍പ്പെടുന്നതിനാല്‍ 12 ലക്ഷം രൂപയാണ് പിഴ.രണ്ടാം ഒഫന്‍സില്‍ ക്യാപ്റ്റന്‍ 24 ലക്ഷവും മൂന്നാം ഒഫന്‍സില്‍ 30 ലക്ഷവും ഒരു മാച്ചിന് ബാന്‍ ലഭിക്കുകയും ആണ് നിലവിലെ ശിക്ഷ.നല്ലൊരു തുടക്കം മുതലാക്കാന്‍ കഴിയാത്തത് ആണ് ഇന്നലെ മുംബൈയെ തോല്‍വിയിലേക്ക് നയിച്ചത് എന്നും മല്‍സരശേഷം രോഹിത് മാധ്യമങ്ങളോട് പറഞ്ഞു.






































