DIRTY DOZEN – സൂപ്പര്‍ ലീഗ് ടീമുകള്‍ക്കെതിരെ തിരിഞ്ഞു യൂറോപ്പ്
ചരിത്രപരമായി ഏറെ മുന്നില്‍ നില്‍ക്കുന്ന ക്ലബുകള്‍ തങ്ങളുടെ ഇമേജ് ഒരു ദിവസം കൊണ്ട് തകര്‍ത്ത കഥ ഭാവിയില്‍ കുട്ടികള്‍ക്ക് പറഞ്ഞു കൊടുക്കാന്‍ പറ്റിയ ഒന്നാണ്.സാമ്പത്തികമായി ഏറെ മുന്നില്‍ നില്‍ക്കുന്ന പന്ത്രണ്ട് ക്ലബുകള്‍ ഇതിനെ പിന്തുണച്ചത് യൂറോപ്പില്‍ മാത്രമല്ല ലോകത്തിലാകേ ഫൂട്ബോള്‍ ആരാധകരുടെയും മുന്‍ താരങ്ങളുടെയും പഴി കേട്ട് വരികയാണ്.
നിലവില്‍ ചാമ്പ്യന്‍സ് ലീഗില്‍ നിന്നും നേടുന്നതിനെക്കാള്‍ പണം ക്ലബുകള്‍ക്ക് നേടാന്‍ ആകും.കോവിഡ് മൂലം നട്ടം തിരിയുന്ന ക്ലബുകള്‍ക്ക് പറയാന്‍ ഒരു ന്യായം ഉണ്ടെങ്കിലും അതൊന്നും ചെവികൊള്ളാന്‍ ഫിഫയും യുവേഫയും തയ്യാറല്ല.ഇത് പോലൊരു ടൂര്‍ണമെന്റില്‍ കളിക്കുന്ന താരങ്ങള്‍ക്ക് ഇന്‍റര്‍നാഷണല്‍ മല്‍സരങ്ങളില്‍ കളിക്കാന്‍ കഴിയില്ല എന്നും യുവേഫയും ഫിഫയും വെളിപ്പെടുത്തിയിട്ടുണ്ട്.പന്ത്രണ്ട് ക്ലബുകളെ “DIRTY DOZEN” എന്ന് വിശേഷിപ്പിച്ച യൂറോപ്പിയന്‍ മാധ്യമങ്ങള്‍ ഇതിന് പിന്നില്‍ ഉള്ള JP MORGAN ബാങ്കിനെയും ഏറെ വിമര്‍ശിച്ചു.