IPL 2021: This man is an Alien…Never Before…Never After…
എങ്ങനെ ആണ് ഡിവില്ലിയേഴ്സിനെ വിശേഷിപ്പിക്കുക….
നാഷണല്‍ ടീമില്‍ നിന്ന് വിരമിച്ച് ക്രിക്കറ്റ് ഫീല്‍ഡില്‍ അപൂര്‍വ്വമായി കളിക്കുന്ന ഒരാളെ അതൊരിക്കലും ബാധിക്കാത്തത് അദ്ഭുതകരമാണ്….
മാക്സ്വല്‍ ആണ് തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റുകള്‍ നക്ഷട്ടപെട്ട ടീമിനെ തിരികെ കൊണ്ട് വരുന്നത്…. ആക്രമണ ക്രിക്കറ്റിന്റെ പരിപൂര്‍ണതയായ മാക്സി പക്ഷേ ഡിവില്ലിയേഴ്സ് ക്രീസില്‍ നില്‍ക്കുമ്പോള്‍ കാഴ്ച്ചകാരനെ പോലെ തോന്നിക്കുകയാണ്…
അയാളെ സര്‍പ്രൈസ് ചെയ്യിക്കാന്‍ റസലെറിഞ്ഞ ഒരു പേസി ബീമര്‍ , ഷോര്‍ട്ട് തേര്‍ഡ്മാനില്‍ നിന്ന ഫീല്‍ഡര്‍ക്ക് ഇടത് വശത്ത് കൂടി തിരിച്ച് വിടുമ്പോള്‍ ഇന്നത്തെ ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന്‍ എന്ന് കരുതപെടുന്ന സാക്ഷാൽ കിങ് കോഹ്ലി അദ്ഭുതം കൂറി വായ് തുറന്നിരിക്കുന്നുണ്ട്…..
അടുത്ത ഓവറില്‍ 49 തില്‍ നിന്ന് അയാള്‍ അര്‍ദ്ധസെഞ്ചെറി തികക്കുന്നത് ലോങ് ഓഫിന് മുകളില്‍ ഹര്‍ഭജനെ സിക്സര്‍ പറത്തിയാണ്. കഴിഞ്ഞ കളിയില്‍ അഞ്ച് വിക്കറ്റെടുത്ത റസലിന്റെ രണ്ട് ഓവറില്‍ ഡിവില്ലിയേഴ്സ് അടിച്ചെടുക്കുന്നത് 38 റണ്‍സാണ്…
ഒടുവില്‍ 34 പന്തില്‍ 76 റണ്‍സെടുത്ത് നിശ്ചിത ഓവറുകള്‍ അയാള്‍ പൂര്‍ത്തിയാക്കുമ്പോള്‍ നമ്മള്‍ അറിയാതെ പറയുകയാണ്….
This is A B Devilliers…MR. 360… This man is an Alien…Never Before…Never After…