ഇത് തീര്‍ത്തൂം രാജകീയം
റോയല്‍ ചലഞ്ചേര്‍സ് ബാംഗ്ലൂര്‍ ആദ്യമായി രാജകീയമായി ബാറ്റ് വീശിയപ്പോള്‍ കോല്‍ക്കത്ത നൈറ്റ് റൈഡേര്‍സിന് വിജയം നേടാന്‍ ലക്ഷ്യം 205 റണ്‍സ്.ക്യാപ്റ്റന്‍ കോഹ്ലിയും പടിക്കലും പെട്ടെന്ന് പുറത്തായി എങ്കിലും ഡിവിലിയേഴ്സ്(34 പന്തില്‍ നിന്നും 76 റണ്‍സ് ) ഗ്ലെന്‍ മാക്സ്വെല്‍(49 പന്തില്‍ നിന്നും 78 റണ്‍സ് ) എന്നിവരുടെ വെടികെട്ട് പ്രകടനം ആണ് ബാംഗ്ലൂറിനെ രക്ഷിച്ചത്.
മിഡില്‍ ഓവറുകളില്‍ ഗ്ലെന്‍ മാക്സ്വെല്‍ തകര്‍ത്തടിച്ചപ്പോള്‍ അവസാന ഓവറുകളില്‍ ആ റോള്‍ നിര്‍വഹിച്ചത് ഡിവിലിയേഴ്സ് ആയിരുന്നു.ചെന്നൈയയില്‍ എല്ലാ ബാറ്റ്സ്മാന്മാരും വെള്ളം കുടിക്കുന്ന പിച്ചില്‍ പ്രത്യാക്രമണം ആണ് മികച്ച ഡിഫന്‍സ് എന്നു ഗ്ലെന്‍ മാക്സ്വെല്‍ കാണിച്ചു തന്നു.അദ്ദേഹം 17 ആം ഓവറില്‍ ഔട്ട് ആയി പോയപ്പോള്‍ ബാംഗ്ലൂര്‍ ഇന്നിങ്സ് ഒരു ഭേദപ്പെട്ട നിലയില്‍ ആയിരുന്നു.