കോപ ഡെല്‍ റിയ കപ്പില്‍ മുത്തമിട്ട് ബാഴ്സ
കോമാന് കീഴില്‍ ആദ്യ ഒഫീഷ്യല്‍ ട്രോഫി നേടി ബാഴ്സ.കോപ ഡെല്‍ റിയയില്‍ അത്ലറ്റിക്കോ ബിലിബാവോയേ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് ബാഴ്സ പരാജയപ്പെടുത്തിയത്.നാലു ഗോളിന് പരാജയപ്പെട്ടെങ്കിലും ബാഴ്സയെ 60 മിനുറ്റ് വരെ തടയാന്‍ ബിലിബാവോക്കായി.
ആദ്യ പകുതിയില്‍ ബാഴ്സയെ ശാരീരികമായി നേരിട്ട ബിലിബാവോ പലപ്പോഴും മെസ്സി,ഡിയോങ് പെഡ്രി അടങ്ങുന്ന ബാഴ്സ താരങ്ങള്‍ക്ക് കാര്യങ്ങള്‍ കടുപ്പമാക്കി.പലപ്പോഴും ഇരു ടീമങ്കങ്ങളും റഫറിക്ക് നേരെ കയര്‍ക്കുന്ന സംഭവങ്ങള്‍ ഉണ്ടായി.എന്നാല്‍ 60 ആം മിനുട്ടില്‍ ഗ്രീസ്മാന് ആദ്യ ഗോള്‍ നേടിയതോടെ കാര്യങ്ങള്‍ ബാഴ്സക്ക് എളുപ്പമായി തുടങ്ങി.പിന്നീട് ഉള്ള പന്ത്രണ്ട് മിനുട്ടിനുളില്‍ മൂന്നു ഗോള്‍ കണ്ടെത്തിയ ബാഴ്സ അത്ലറ്റിക്കോ ബിലിബാവോയേ തകര്‍ത്തു. ആദ്യ പകുതിയില്‍ ഗോള്‍ നേടാന്‍ മെസ്സിക്ക് കഴിഞ്ഞില്ല എങ്കിലും ഇരട്ട ഗോളോടെ രണ്ടാം പകുതി മെസ്സി അവിസ്മരണീയം ആക്കി തീര്‍ത്തു.






































