ഡെത്ത് ഓവറില്‍ മികവ് തെളിയിച്ച് മുംബൈ
ഐപിഎലില്‍ തങ്ങളുടെ രണ്ടാം വിജയം റെജിസ്റ്റര്‍ ചെയ്തു കൊണ്ട് മുംബൈ ലീഗ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.150 റണ്‍സ് വിജയകരമായി ഡിഫന്റ് ചെയ്ത മുംബൈക്ക് തുണയായത് ദീപക് ചഹര്‍,ജസ്പ്രീത് ബുമ്ര,ട്രെന്റ് ബൌള്‍ട്ട് എന്നിവരുടെ പ്രകടനം ആയിരുന്നു.
തുടക്കത്തില്‍ നല്ല രീതിയില്‍ ബാറ്റ് വീശിയ ഹൈദരബാദ് ഓപ്പണിങ് കൂട്ടുകെട്ട് 44 ബോളില്‍ 67 റണ്‍സ് വരെയെത്തിയിരുന്നു.എന്നാല്‍ അതിന് ശേഷം ഒരു പാര്‍ട്ട്ണര്‍ ഷിപ് ഉണ്ടാക്കാന്‍ കഴിയാത്തത് ആണ് ഹൈദരബാദിന് വിനയായത്.ഡെത്ത് ഓവറുകളില്‍ ബൌള്‍ട്ട് ബുമ്ര സഖ്യം റണ്‍സ് വിട്ട് നല്‍കിയില്ല.വീണ്ടും ഡെത്ത് ഓവറുകളില്‍ മുംബൈ ബോളര്‍മാര്‍ തങ്ങളുടെ കഴിവ് തെളിയിച്ച ഒരു മല്‍സരമായി ഇതിനെ കണക്കാക്കാം.ബാറ്റ് കൊണ്ടും പന്ത് കൊണ്ടും ഒരേപോലെ മികവ് കാണിച്ച പോളാര്‍ഡ് ആണ് മല്‍സരത്തിലെ ഹീറോ.






































