European Football Foot Ball Top News

എഫ് എ കപ്പ് : സെമിയില്‍ ചെല്‍സിയും സിറ്റിയും നേര്‍ക്കുനേര്‍

April 17, 2021

എഫ് എ കപ്പ് : സെമിയില്‍ ചെല്‍സിയും സിറ്റിയും നേര്‍ക്കുനേര്‍

വെംബ്ലി സ്റ്റേഡിയത്തിൽ ശനിയാഴ്ച നടക്കുന്ന എഫ്എ കപ്പ് സെമി ഫൈനലിൽ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും  തമ്മില്‍ കൊമ്പുകോര്‍ക്കും.ഇരു ടീമുകളും ചാമ്പ്യന്‍സ് ലീഗ് സെമിയിലേക്ക് പ്രവേശനം നടത്തിയതിനാല്‍ ഈ മല്‍സരത്തിന് ആവേശവും പ്രാധാന്യവും ഏറെയുണ്ട്.കഴിഞ്ഞ സീസണിലെ ഫൈനലിൽ ആഴ്സണലിനോട് പരാജയപ്പെട്ടതിന് ശേഷം എഫ്എ കപ്പിൽ ഒരു മികച്ച പ്രകടനം പുറത്തെടുക്കുകയാണ് ചെൽസി ലക്ഷ്യമിടുന്നത് സിറ്റിയെ സെമിയില്‍ പുറത്താക്കിയതും ഗണേര്‍സ് തന്നെ.

ഇന്ന് ഇന്ത്യന്‍ സമയം പത്തു മണിക്ക് ആണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടുന്നത്.ചെല്‍സിക്കേതിരെ സിറ്റി മികച്ച ഒരു ട്രാക്ക് റിക്കോര്‍ഡ് നിലനിര്‍ത്തുന്നുണ്ട്.കഴിഞ്ഞ ഒന്‍പത് തവണ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ അന്ന് വിജയം ആറ് തവണ സിറ്റിയുടെ പക്കല്‍ ആയിരുന്നു.രണ്ടേരണ്ട് തവണ മാത്രം ആണ് ചെല്‍സി വിജയം നേടിയത്.എന്നാല്‍ നിലവില്‍ ടൂഷലിന്‍റെ കീഴിലെ ചെല്‍സി കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലെ തന്നെ മികച്ച ഒരു ടീം ആയാണ് കരുതപ്പെടുന്നത്.അതിനാല്‍ പെപ്പിനെ പൂട്ടാന്‍ ടൂഷലിന് സാധിയ്ക്കും എന്ന വിശ്വാസത്തില്‍ ആണ് ചെല്‍സി ആരാധകര്‍.

 

Leave a comment