IPL 2021:പഞ്ചാബിനെ എറിഞ്ഞിട്ട് ചെന്നൈ
ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ചെന്നൈ പഞ്ചാബിനെ വരിഞ്ഞു മുറുക്കി.20 ഓവറില്‍ പഞ്ചാബിന് എട്ട് വിക്കറ്റ് നഷ്ട്ടത്തില്‍ 106 റണ്‍സ് നേടാനെ കഴിഞ്ഞുള്ളൂ.നാല് വിക്കറ്റ് പിഴുത ദീപക്ക് ചഹര്‍ ആണ് പഞ്ചാബിന്റെ നട്ടെലൊടിച്ചത്.
ആദ്യ ഓവറില്‍ തന്നെ മായങ്ക് അഗര്‍വാളിനെ പുറത്താക്കി കൊണ്ട് ചഹര്‍ ചെന്നൈ പ്രതീക്ഷിച്ച തുടക്കം നല്കി.അതിനു ശേഷം നിര്‍ഭാഗ്യവശാല്‍ കെഎല്‍ രാഹുല്‍ റണ്‍ ഔട്ട് ആയത് പഞ്ചാബിനെ അന്നേരം പ്രതികൂലമായി ബാധിച്ചു.വമ്പന്‍ വെടികെട്ടുകാരായ ക്രിസ് ഗേല്‍,ദീപക് ഹൂഡ,നിക്കോളാസ് പൂറന് എന്നിവരെ പറഞ്ഞയച്ചു കൊണ്ട് ക്യാപ്റ്റന്‍ ധോണിയുടെ വിശ്വാസം ചഹര്‍ കാത്തു.36 പന്തില്‍ നിന്നും 47 റണ്‍സ് എടുത്ത ഷാറൂക്ക് ഖാന് ആണ് പഞ്ചാബ് ഇന്നിങ്സ് നൂറു കടത്തിയത്.