യൂറോപ്പ ക്വാര്‍ട്ടര്‍ ഫൈനല്‍; ഓള്‍ഡ് ട്രാഫോര്‍ഡില്‍ ആവേശപ്പെരുമഴ
വ്യാഴാഴ്ച രാത്രി ക്വാർട്ടർ ഫൈനൽ രണ്ടാം ഘട്ടത്തിനായി ഗ്രാനഡയെ ഓൾഡ് ട്രാഫോർഡിലേക്ക് സ്വാഗതം ചെയ്യുമ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് യൂറോപ്പ ലീഗിന്റെ സെമി ഫൈനലിൽ കടക്കുമെന്ന് അതിയായ പ്രതീക്ഷയില്‍ ആണ്.സ്‌പെയിനിൽ നടന്ന ആദ്യ ലെഗ് വിജയത്തിന് ശേഷം ഓലെ ഗുന്നാർ സോൾസ്‌ജെയറിന്റെ കീഴില്‍ യുണൈറ്റഡ് ആദ്യ കിരീടം നേടുമെന്ന ഉറപ്പില്‍ ആണ് ആരാധകര്‍.
ആദ്യ ലെഗില്‍ യുണൈറ്റഡ് വിജയം എതിരില്ലാത്ത രണ്ടു ഗോളിന് ആയിരുന്നു.മാര്‍ക്കസ് റാഷ്ഫോര്‍ഡ്,ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവര്‍ ആയിരുന്നു അന്ന് ഗോള്‍ നേടിയത്.ഈ അടുത്ത് ഓള്‍ഡ് ട്രാഫോര്‍ഡില്‍ വച്ച് തങ്ങളെ ഒന്നിനെതിരെ മൂന്നു ആറ് ഗോളുകള്‍ക്ക് തോല്‍പ്പിച്ച ടോട്ടന്‍ഹാമിനെ അവരുടെ ഹോമില്‍ വച്ച് 3-1 ഇന് തോല്പിച്ചിട്ടുള്ള വരവാണ് യുണൈറ്റഡ്.അതിനാല്‍ ഒലെയും സംഘവും വളരെയേറെ ആത്മവിശ്വാസത്തില്‍ ആണ്.നാളെ രാത്രി പന്ത്രണ്ടരക്ക് ആണ് ഇരുവരും തമ്മില്‍ ഉള്ള മല്‍സരം നടക്കാന്‍ പോകുന്നത്.






































