റോയലാകുമോ റോയൽസ് !!
വിജയത്തിന് ആയി ഉള്ള പരിശ്രമത്തിൽ നിങ്ങൾക്ക് പരാജയം സംഭവിക്കുന്നത് അനിവാര്യമാണ്. വാസ്തവത്തിൽ, നിങ്ങൾ വിജയിക്കുന്നതിനേക്കാൾ കൂടുതൽ തവണ നിങ്ങൾ പരാജയപ്പെടും. എന്നാൽ നിങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കണം. നിങ്ങളുടെ അവസരം കാത്തിരിക്കുന്നു, അത് നിങ്ങൾ ചിന്തിക്കുന്നതിനേക്കാൾ അടുത്താണ്… ഈ വരികൾ ആർസിബിക്ക് വേണ്ടി എഴുതിയത് ആണോ എന്ന് തോന്നിപ്പോകും.ടീമിെൻറ വലുപ്പമോ താരങ്ങളുടെ സാന്നിധ്യമോ കണക്കിലെടുത്താൽ ഐ.പി.എല്ലിൽ പലവട്ടം ചാമ്പ്യൻമാരാവേണ്ടവരാണിത്. പക്ഷേ, സീസൺ 14ലെത്തുേമ്പാഴും ഒരു കിരീടം ഈ സൂപ്പർ ടീമിെൻറ സ്വപ്നമായി തുടരുന്നു.മൂന്നുവട്ടം ഫൈനലിലെത്തിയെങ്കിലും ജയിക്കാനായില്ല. കഴിഞ്ഞവർഷവും പ്ലേ ഓഫിലെത്തി. ഈ വർഷം ഈ കണക്കുകൾ ഒക്കെ കാറ്റിൽ പറത്തി ചുറുചുറുക്ക് ഉള്ള യുവ നിരയും ആയി ആർസിബി വരുമ്പോൾ കിരീടത്തിൽ കുറഞ്ഞു ഒന്നും ഈ തവണ മനസ്സിൽ ഉണ്ടാകില്ല.
.
മുൻ വർഷങ്ങളിലെന്നപോലെ, ക്യാപ്റ്റൻ കോഹ്‌ലി, എ ബി ഡിവില്ലിയേഴ്‌സ് എന്നിവരാണ് ആർസിബിയുടെ ബാറ്റിംഗിലെ കരുത്ത്. ഐപിഎൽ 2021 ൽ ദേവദുത് പടിക്കൽനൊപ്പം കോഹ്‌ലി ഇന്നിംഗ്സ് തുറക്കുമെന്ന് തീരുമാനിച്ചു. ടി 20 യിൽ ഇംഗ്ലണ്ടിനെതിരെ കോഹ്‌ലി മികച്ച ഫോമിലാണ് എന്നതും ആർസിബിക്ക് സാധ്യത പകരുന്നു. ഗ്ലെൻ മാക്‌സ്‌വെൽ, പേസർ കൈലി ജാമിസൺ എന്നിവരുടെ വരവ് റോയൽ ചലഞ്ചേഴ്‌സ്ന് കിരീടം സ്വപ്നം കാണാൻ കൂടുതൽ കാരണങ്ങൾ ആകും . കെയ്ൻ റിച്ചാർഡ്സണും ടി 20 കളിൽ വളരെ ഫലപ്രദമാണ്. മുഹമ്മദ് സിറാജ്, വാഷിംഗ്ടൺ സുന്ദർ, ആദം സാംപ, യുശ്വേന്ദ്ര ചഹാൽ, നവദീപ് സൈനി എന്നിവർ വളരെ വ്യത്യസ്തമായ ബോളിംഗ് യൂണിറ്റാണ്. ജോഷ്വ ഫിലിപ്പിനു പകരക്കാരനായ ഫിൻ അല്ലനും വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനാണ്.
രജത് പാടിദാർ, സുയാഷ് പ്രഭുദേശായ്, കെഎസ് ഭരത് എന്നിവരാണ് മറ്റ് താരങ്ങൾ. പാടിദാർ പ്രതീക്ഷ വെക്കാവുന്ന താരമാണ്. ടി-20കളിൽ 35 ശരാശരിയും 143 സ്ട്രൈക്ക് റേറ്റുമുള്ള താരം നേരത്തെ പറഞ്ഞ ആർസിബി ബ്രാൻഡ് ഓഫ് ക്രിക്കറ്റിന് പറ്റിയ പ്ലയറാണ്. പ്രോപ്പർ ഷോട്ടുകൾ, പവർ, ബാക്ക് ഫൂട്ടിലും ഫ്രണ്ട് ഫൂട്ടിലും ഫ്ലുവൻ്റായ കളി, അനായാസം ബൗണ്ടറി ക്ലിയർ ചെയ്യാനുള്ള കഴിവ്. ഒരു ലിമിറ്റഡ് ഓവർ താരത്തിനു വേണ്ട എല്ലാം പാടിദാറിനുണ്ട്.
ഐപിഎൽ ലേലം തൊട്ടു ടീം സെലക്ഷൻ വരെ എല്ലായ്‌പ്പോഴും ശരിയായ തീരുമാനങ്ങൾ എടുക്കില്ലെന്നും ഞങ്ങൾ ചിലപ്പോൾ രാജകീയമായി തോറ്റ് പോകുന്നു എന്നും ആർസിബി അംഗീകരിക്കേണ്ടതുണ്ട് . പരാജയം വിജയത്തിന്റെ വിപരീതമല്ലെന്നും അത് വിജയത്തിന്റെ ഭാഗമാണെന്നും ഈ വട്ടം ഈ ചുവന്ന ചെകുത്താന്മാർ മനസ്സിലാകും എന്നും അതിൽ നിന്ന് ഉർജം ഉൽകൊള്ളും എന്നും പ്രതീക്ഷിക്കാം.
കിംഗ് കോഹ്‌ലിക്ക് ഇന്നും അപ്രാപ്യാമെന്ന് തോന്നിപ്പിക്കുന്ന ഒരൊറ്റ റെക്കോർഡ് മാത്രമേ ബാക്കി ഉള്ളൂ.. അത് ഒരു ഐപിഎൽ ടൈറ്റിൽ മാത്രം.. “ഈ സാല കപ്പ് നംദേ ” ആകുമോ ??? കാത്തിരുന്നു കാണാം..
Dr Arun Sasi
#IPL2021 #rcb #kohli #devilliers