ബോറൂസിയ,മ്യൂണിക്ക് ടീമുകള്‍ക്ക് ഇന്ന് പോരാട്ടം
ബുണ്ടസ്ലിഗയില്‍ ഇന്നു ബയേണ്‍ മ്യൂണിക്ക് ഏഴാം സ്ഥാനത്തുള്ള യൂണിയന്‍ ബെര്‍ലിനെ നേരിടും.കഴിഞ്ഞ ആഴ്ച്ച ആര്‍ബി ലേപ്സിഗുമായും ഈ ആഴ്ചയില്‍ പിഎസ്ജിയുമായും മല്‍സരിച്ച് ആകെ തളര്‍ന്ന മ്യൂണിക്കിന് ഇന്നതെ മല്‍സരം ഒരു ചെറിയ ആശ്വാസം ആയിരിക്കും.നിലവില്‍ ഏഴു പോയിന്‍റ് ലീഡ് മ്യൂണിക്കിന് ഉണ്ട്.ഇന്ന് രാത്രി ഇന്ത്യന്‍ സമയം ഏഴു മണിക്ക് ആണ് മല്‍സരം നടക്കാന്‍ പോകുന്നത്.
മറ്റൊരു മല്‍സരത്തില്‍ vfb സ്റ്റുഗാര്‍ട്ടിനെ ബോറൂസിയ ഡോര്‍ട്ട്മുണ്ട് നേരിടും.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പത്തു മണിക്ക് സ്റ്റുട്ട്ഗാര്‍ട്ട് ഹോം ആയ മേര്‍സീഡസ് ബെന്‍സ് അരീനയില്‍ വച്ചാണ് മല്‍സരം നടക്കാന്‍ പോകുന്നത്.നിലവില്‍ അഞ്ചാം സ്ഥാനത്തുള്ള ഡോര്‍ട്ട്മുണ്ടിന് എത്രയും പെട്ടെന്ന് ഫോമിലേക്ക് മടങ്ങിവരേണ്ടത് ഉണ്ട്.ടീമിന്‍റെ മോശം ഫോമില്‍ ഡോര്‍ട്ട്മുണ്ട് താരം ഏര്‍ലിങ് ഹാലണ്ട് നിരാശ പ്രകടിപ്പിച്ചിരുന്നു.






































