IPL 2021: ബാംഗ്ലൂറിന് വിജയലക്ഷ്യം 160 റണ്‍സ്
ഈ സീസണിലെ ആദ്യ ഐപിഎല്‍ മല്‍സരത്തില്‍ മുംബൈ ഇന്ദ്യന്‍സ് 20 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ട്ടത്തില്‍ 159 റണ്‍സ് എടുത്തു.ടോസ് നേടിയ ബാംഗ്ലൂര്‍ ഇന്ത്യന്‍സിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.
ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈക്ക് നാലാം ഓവറില്‍ തന്നെ രോഹിത് ശര്‍മയെ പുറത്താക്കി കൊണ്ട് ബാംഗ്ലൂര്‍ പിടിമുറുക്കി.പിന്നീട് ക്രിസ് ലിന്‍ – സൂര്യ കുമാര്‍ യാദവ് എന്നിവരുടെ കൂട്ടുകെട്ട് ഇന്ത്യന്‍സ് ഇനിങ്സിന് ഒരു അടിത്തറ നല്‍കി.പിന്നീട് സാധാരണ കത്തി കയറാറുള്ള മുംബൈ മിഡില്‍ ഓര്‍ഡറും വാലറ്റവും ഒന്നു പൊരുതി പോലും നോല്‍കാതെ അടിയറവ് പറഞ്ഞു.സിറാജ്,കൈല്‍ ജൈംസണ്‍ എന്നിവര്‍ കണിശമായി പന്തെറിഞ്ഞപ്പോള്‍ മുംബൈ ബാറ്റ്സ്മാന്മാരെ കൂട്ടമായി പവിലിയനിലേക്ക് അയച്ച ഹര്‍ഷാല്‍ പട്ടേല്‍ അഞ്ചു വിക്കറ്റ് നേടി കൊണ്ട് തുടക്കം ഗംഭീരമാക്കി.