European Football Foot Ball Top News

മെസ്സി ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ കൂടുതല്‍ ട്രോഫികള്‍ നേടിയേന്നെ – റാമോസ്

April 9, 2021

മെസ്സി ഇല്ലായിരുന്നെങ്കില്‍ ഞങ്ങള്‍ കൂടുതല്‍ ട്രോഫികള്‍ നേടിയേന്നെ – റാമോസ്

ലയണൽ മെസ്സി വർഷങ്ങളായി റയൽ മാഡ്രിഡിനെ ദുരിതത്തിലാക്കിയിട്ടുണ്ടെന്ന് സെർജിയോ റാമോസ്.മെസി ബാഴ്സയില്‍  ഇല്ലെങ്കില്‍ ഒരുപക്ഷേ റയലിനും തനിക്കും കൂടുതല്‍ കിരീടങ്ങള്‍ നേടാന്‍ കഴിഞ്ഞേന്നെ എന്നും ഈ അടുത്ത് താരം തന്റെ പേരിലുള്ള ഒരു ഡോകുമെന്‍ററിയില്‍ പറഞ്ഞു.റാമോസിന് തന്റെ പേരിന് നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും അഞ്ച് ലാ ലിഗ വിജയങ്ങളുമുണ്ട്.

ദി ലെജന്‍റ് ഓഫ് സെര്‍ജിയോ റാമോസ് എന്ന പേരില്‍ ഉള്ള ഡോകുമെന്‍ററിയില്‍ ആണ് താരം തന്‍റെ റൈവല്‍ ആയ മെസിയോടുള്ള ബഹുമാനം അറിയിച്ചത്.ലോകത്തെ മികച്ച കോച്ച് മോറിഞ്ഞോ റയലില്‍ ഉണ്ടായിരുന്ന കാലത്തും ബാഴ്സയെ തോല്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല എന്നും അകാലത്ത് അവര്‍ ചരിത്രത്തിലെ തന്നെ മികച്ച ബാഴ്സ ടീം ആയിരുന്നു എന്നും റാമോസ് വ്യക്തമാക്കി.

 

Leave a comment