European Football Foot Ball Top News

ആദ്യ ട്രോഫിക്കായി ഒലെ കാത്തിരിക്കുന്നു

April 8, 2021

ആദ്യ ട്രോഫിക്കായി ഒലെ കാത്തിരിക്കുന്നു

എസ്റ്റാഡിയോ ന്യൂവോ ലോസ് കാർമെനസിൽ നടക്കാന്‍  ക്വാർട്ടർ ഫൈനൽ പോരാട്ടത്തിന്റെ ആദ്യ ഘട്ടത്തിൽ ഗ്രനേഡയ്‌ക്കെതിരായ മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വ്യാഴാഴ്ച യൂറോപ്പ ലീഗ് വിജയത്തിനായുള്ള പ്രയാണം തുടങ്ങും.മാൻ യുണൈറ്റഡ് എസി മിലാനെ 2-1 ന് മറികടന്ന് ക്വാര്‍ട്ടറില്‍ എത്തിയപ്പോള്‍ ഗ്രനാഡ മറികടന്നത് നോര്‍വീജിയന്‍ ക്ലബ് ആയ മോള്‍ഡേയെ ആയിരുന്നു.

പ്രീമിയര്‍ ലീഗില്‍ രണ്ടാം സ്ഥാനത്ത് ആണെങ്കിലും കിരീട സാധ്യതകള്‍ യുണൈറ്റഡിന് തീരെയില്ല.യൂറോപ്പയില്‍ കിരീടം നേടി കൊണ്ട് എങ്ങനെയും യുണൈറ്റഡിന്‍റെ പരിശീലകന്‍ ആയി ആദ്യ ട്രോഫി നേടാന്‍ ഉള്ള തയ്യാറെടുപ്പില്‍ ആണ് ഒലെ.എ‌സി മിലാനെതിരെ പൊഗ്ബയുടെ പ്രകടനം ആണ് യുണൈറ്റഡിന് വിജയം ഉറപ്പിച്ചത്.നിലവില്‍  യുണൈറ്റഡിനെ കൂടാതെ യൂറോപ്പ ക്വാര്‍ട്ടറില്‍ എത്തിയ ഇംഗ്ലിഷ് ടീം  ആഴ്സണല്‍ ആണ്.

Leave a comment