വിജയം പിര്‍ലോക്കും യുവന്‍റസിനും ആശ്വാസം
പരിക്കില്‍ ആയിരുന്ന പൌലോ ഡിബാല യുവന്‍റസില്‍ ടീമിലേക്ക് തിരിച്ചെത്തുകയും അഞ്ചാം സ്ഥാനത്തുള്ള നാപൊളിയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് യുവന്‍റസ് തോല്‍പ്പിക്കുയയും ചെയ്തു.റൊണാള്‍ഡോ ഡിബാല എന്നിവര്‍ ഗോള്‍ കണ്ടെത്തിയ മല്‍സരത്തില്‍ നാപൊളിക്ക് വേണ്ടി ലോറെന്‍സെ ഇന്‍സിഗ്നേ 90 ആം മിനുട്ടില്‍ പെനാല്‍ട്ടിയിലൂടെ ഗോള്‍ ക്നാടെത്തി കൊടുത്തു.
ബെനവെന്റോ, ടൊറിനോ എന്നിവർക്കെതിരായ രണ്ട് കളികളിൽ നിന്ന് ഒരു പോയിന്റ് നേടിയതിന് ശേഷം കടുത്ത സമ്മർദ്ദത്തിലാണ് പരിശീലകന്‍ ആയ പിര്‍ലോ.ഈ ഒരു വിജയം നേടിയതോടെ അദ്ദേഹത്തിനും യുവന്‍റസ് ടീമിനും വലിയ ഒരു ആശ്വാസം ലഭിച്ചിട്ടുണ്ട്.59 പോയിന്റുമായി മുന്‍ ചാമ്പ്യന്മാർ മൂന്നാം സ്ഥാനത്താണ്, രണ്ടാം സ്ഥാനത്തുള്ള എസി മിലാന് ഒരു പോയിന്‍റിന് പിന്നിൽ.71 പോയിന്‍റുകളോടെ ഒന്നാം സ്ഥാനത്ത് ഇന്‍റര്‍ മിലാന്‍ തുടരുന്നു.






































