യുവേഫ ഫിഫ ടൈറ്റ് ഷെഡ്യൂളുകള്‍ ഉപയോഗിച്ച് താരങ്ങളെ കൊല്ലുന്നു എന്നു പെപ്
“യുവേഫയും ഫിഫയും കളിക്കാരെ അവരുടെ ഷെഡ്യൂളിംഗ് ചോയിസുകൾ ഉപയോഗിച്ച് കൊലുന്നു” എന്ന് പെപ് ഗാര്‍ഡിയോള അവകാശപ്പെട്ടു.കിംഗ് പവർ സ്റ്റേഡിയത്തിൽ ശനിയാഴ്ച നടന്ന മത്സരത്തിൽ ലീസസ്റ്റർ സിറ്റിയെ 2-0ന് തോൽപ്പിച്ച് സിറ്റി പ്രീമിയർ ലീഗ് കിരീടത്തിലേക്ക് മറ്റൊരു ചുവട് നീക്കിയപ്പോൾ ഗാർഡിയോള തന്റെ ആദ്യ ഇലവനിൽ ആറ് മാറ്റങ്ങൾ വരുത്തി.
നാളെ രാവിലെ പന്ത്രണ്ടരക്ക് സിറ്റിക്ക് ജര്‍മന്‍ ക്ലബ് ആയ ബോറൂസിയ ഡോര്‍ട്ട്മുണ്ടിനെ നേരിടും. തനിക്ക് ചില്ല മല്‍സരങ്ങളില്‍ ടീമിനെ ഇറക്കുമ്പോള്‍ പല താരങ്ങളെയും ഒഴിവാക്കണം അവര്‍ തളര്‍ന്നിരിക്കുകയാണ്.അതിനാല്‍ താന്‍ റോട്ടേഷന്‍ പോളിസിയില്‍ കൂടുതല്‍ ശ്രമിക്കുന്നു. അപ്പോള്‍ എല്ലാവരും തന്നെ പുകഴ്ത്തുന്നു.എന്നാല്‍ ഏതെങ്കിലും ഒരു മല്‍സരം തോറ്റാല്‍ എല്ലാവരും തന്നെ കുറ്റപ്പെടുത്തുന്നു എന്നും പെപ് വ്യക്തമാക്കി.






































