കെയിനിന്റെ ഇരട്ട ഗോളിന് ടോട്ടന്‍ഹാമിനെ രക്ഷിക്കാന്‍ ആയില്ല
ഞായറാഴ്ച ന്യൂകാസിൽ യുണൈറ്റഡിൽ നടന്ന മത്സരത്തിൽ ടോട്ടൻഹാം ഹോട്സ്പറിന്റെ മോഹങ്ങളെ കാറ്റില്‍ പറത്തി കൊണ്ട് 85 ആം മിനുട്ടില്‍ ജോ ലോക്ക് യുണൈറ്റഡിന് വേണ്ടി സമനില ഗോള്‍ നേടി.ഇരു ടീമുകളും മല്‍സരത്തില്‍ രണ്ടു ഗോള്‍ വീതം നേടി.
ആദ്യ ഗോള്‍ നേടി ജോയിലിന്റന് ന്യൂകാസിലിന് വേണ്ടി ലീഡ് നേടി എങ്കിലും തുടരെ തുടരെ ഗോള്‍ നേടി കൊണ്ട് ഹാരി കെയിന്‍ ടോട്ടന്‍ഹാമിന് മേല്‍ക്കൈ നേടി കൊടുത്തു.ജോ ലോക്ക് ഗോള്‍ നേടിയതോടെ മല്‍സരം കൈയില്‍ ഒതുക്കി കൊണ്ട് ആദ്യ നാലില്‍ ഇടം നേടാമെന്നുള്ള ടോട്ടന്‍ഹാം മോഹം പാഴായി. മല്‍സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച ഹാരി കെയിന്‍ രണ്ടാം പകുതി തന്റെ ടീം മോശമായി കളിച്ചു എന്നു വെളിപ്പെടുത്തി.ഇരട്ട ഗോള്‍ നേടിയ താരം വീണ്ടും സിറ്റി,ബാഴ്സ എന്നീ മുന്‍നിര ക്ലബുകള്‍ എന്തുകൊണ്ടാണ് പണപ്പെട്ടിയും കൊണ്ട് ടോട്ടന്‍ഹാം വാതിലില്‍ മുട്ടുന്നത് എന്നു വീണ്ടും തെളിയിച്ചു.






































