തുടക്കം മോശമാക്കാതെ റയല്‍ മാഡ്രിഡ്
തിരിച്ചുവരവ് ഗംഭീരം ആക്കിയില്ലെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ച റയല്‍ മാഡ്രിഡ് ഐബാറിനെ എതിരില്ലാത്ത രണ്ടു ഗോള്‍ വിജയം നേടി.വിജയത്തോടെ ലീഗില്‍ രണ്ടാം സ്ഥാനത്തേക്ക് പ്രൊമോഷന് ലഭിച്ച റയല്‍ മാഡ്രിഡ് നാളത്തെ മല്‍സരത്തിന് ഇറങ്ങുന്ന ബാഴ്സക്കും അത്ലറ്റിക്കോ മാഡ്രിഡിനും ഏറെ സമ്മര്‍ദം സൃഷ്ട്ടിച്ചിരിക്കുകയാണ്.
റാമോസിന്റെ അഭാവത്തില്‍ ക്യാപ്റ്റന്‍ ആം ബാന്‍ഡ് അണിഞ്ഞ് ടീമിലേക്ക് തിരിച്ചെത്തിയ മാര്‍സെലോ ഒരു വശത്ത് നിന്നും ഐബാറിനെ കാര്‍ന്ന് തിന്നുകൊണ്ടിരുന്നു.അദ്ദേഹം നല്കിയ ക്രോസില്‍ ബെന്‍സെമ ഗോള്‍ നേടിയെങ്കിലും അതൊരു ഓഫ്സൈഡ് ഗോള്‍ ആയിരുന്നു.41 ആം മിനുട്ടില്‍ അസന്‍സിയോ ഗോള്‍ നേടി കൊണ്ട് റയലിന് ലീഡ് നേടി കൊടുത്തു.പിന്നീട് 73 ആം മിനുട്ടില്‍ ബെന്‍സെമയുടെ ഗോളില്‍ ലീഡ് ഇരട്ടിപ്പിച്ച റയല്‍ തങ്ങളുടെ തുടക്കം മോശമാക്കിയില്ല.






































