വിജയറണ്‍ തുടരാന്‍ ചെല്‍സി
പ്രീമിയര്‍ ലീഗ് ഇന്ന് നീണ്ട ഇടവേളക്ക് ശേഷം പുനരാരംഭിക്കുമ്പോള്‍ ആരാധകരെ ആവേശത്തില്‍ ആഴ്ത്തുന്ന മല്‍സരം ആണ് ആദ്യം തന്നെയുള്ളത്.വെസ്റ്റ് ബ്രോമിനെ അവരുടെ ഹോമില്‍ വച്ച് ലീഗ് പട്ടികയില്‍ നാലാം സ്ഥാനത്തുള്ള ചെല്‍സി നേരിടും.അന്താരാഷ്ട്ര ഇടവേള വരുന്നതിന് മുന്‍പ് ചെല്‍സി എഫ്‌എ കപ്പിൽ ഷെഫീൽഡ് യുണൈറ്റഡിനെതിരെ 2-0 ന് ജയം നേടിയപ്പോള്‍ റിലഗേഷന്‍ മേഖലയ്ക്കുള്ളിൽ വേരൂന്നിയ വെസ്റ്റ് ബ്രോമിന് കഴിഞ്ഞ തവണ ലീഗിൽ ക്രിസ്റ്റൽ പാലസിനെതിരെ 1-0 ന് തോൽവി നേരിട്ടു.
തോമസ് ടൂഷലിന്റെ കീഴിലുള്ള ചെൽസിയുടെ ഫോം അസാധാരണമാണ്,14 മത്സരങ്ങളിൽ 10 മല്‍സരങ്ങള്‍ ജയിക്കുകയും നാലെണ്ണം സമനിലയിൽ കലാശിക്കുകയും ചെയ്തു.ഇടവേളക്ക് ശേഷവും ചെല്‍സിക്ക് അവരുടേ ഫോം തുടരാന്‍ ആകുമോ എന്ന കാര്യത്തില്‍ ആയിരിക്കും ടൂഷലിന്റെ ആശങ്ക.ഇന്ന് ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചു മണിക്ക് ആണ് ഇരുവരും തമ്മില്‍ ഉള്ള മല്‍സരം.






































