ഹാരി കെയിനിന് വില കൂട്ടി ടോട്ടന്‍ഹാം
തങ്ങളുടെ സ്റ്റാര്‍ സ്ട്രൈക്കര്‍ ആയ ഹാരി കെയിനിനെ ടീമില്‍ നിലനിര്‍ത്താന്‍ ടോട്ടന്‍ഹാം പഠിച്ച പതിനെട്ടും പയറ്റുന്നു.ടോട്ടന്‍ഹാം ഇംഗ്ലണ്ട് താരത്തിന് 175 മില്യൺ ഡോളറായി പുതുക്കിയതായി ദി സൺ റിപ്പോർട്ട് ചെയ്തു.
മാഞ്ചസ്റ്റർ സിറ്റിയുമായും മാഞ്ചസ്റ്റർ യുണൈറ്റഡുമായും താരം പല തരത്തിലുള്ള റൂമറുകള്‍ സൃഷ്ട്ടിക്കുന്നുണ്ട് എങ്കിലും താരത്തിനെ ഒരു പ്രീമിയർ ലീഗ് എതിരാളിക്ക് വിൽക്കാൻ സ്പർസ് തയ്യാറല്ല.അതേസമയം, കെയ്ൻ തന്റെ ബാല്യകാല ക്ലബ്ബായ സ്പർസിനൊപ്പം താമസിക്കാൻ തയ്യാറാണ്, കാരണം സ്പര്‍സ് ജേഴ്സിയില്‍ ഒരു കിരീടം നേടുക എന്നത് കേയിനിന്റെ സ്വപ്നം ആണ്.ഇതിന് മുന്നേ റയല്‍ മാഡ്രിഡ് താരത്തില്‍ താല്പര്യം പ്രകടിപ്പിച്ചു എങ്കിലും ആ ഡീല്‍ എന്തെക്കെയോ കരണങ്ങളാല്‍ നടന്നില്ല.മറ്റൊരു താരമായ സണ്‍ മ്യൂണിക്കിലേക്ക് പോകുമെന്ന് വാര്‍ത്തകള്‍ ഇതിനകം വന്നിരുന്നു.






































