European Football Foot Ball Top News

എംബാപെക്ക് സിദാന്‍റെ പിന്തുണ; ഇത് മറ്റൊരു സൂചനയെന്ന് ആരാധകര്‍

April 2, 2021

എംബാപെക്ക് സിദാന്‍റെ പിന്തുണ; ഇത് മറ്റൊരു സൂചനയെന്ന് ആരാധകര്‍

റയൽ മാഡ്രിഡ് മാനേജർ സിനദീന്‍ സിദാന്‍ റയല്‍ മാഡ്രിഡ്  ക്ലബ്ബിനെയും എർലിംഗ് ഹാലാൻഡിനെയും ചുറ്റിപ്പറ്റിയുള്ള കൈമാറ്റം സംബന്ധിച്ച എല്ലാ വാര്‍ത്തകള്‍ക്കും ചുവപ്പ് കൊടി  കാണിച്ചു.യൂറോപ്പിലുടനീളം ഹാലാൻഡിനെ പ്രചരിപ്പിക്കുന്നത് അദ്ദേഹത്തിന്റെ ഏജന്റ് മിനോ റയോളയാണ്, ഇന്നലെ ബാഴ്‌സലോണയുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി,റയൽ ഉൾപ്പെടെ യൂറോപ്പിലെ മിക്ക മുൻനിര ക്ലബ്ബുകളുമായി കൂടിക്കാഴ്ചകൾ നടത്തുമെന്ന് അഭ്യൂഹമുണ്ട്.

 

ഹാലണ്ടിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഒരു തണുപ്പന്‍ മറുപടി പറഞ്ഞായിരുന്നു സിദാന്‍ ഒഴിവായത്.തന്‍റെ പണി മാത്രമേ താന്‍ ചെയുന്നുള്ളൂ എന്നും സിദാന്‍ പറഞ്ഞു.എന്നല്‍ ഇപ്പോള്‍ എംബാപേ നേരിടുന്ന വിമര്‍ശനങ്ങളേ കുറിച്ച്  എന്താണ് പറയാന്‍ ഉള്ളത് എന്നു മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ മികച്ച താരങ്ങള്‍ എന്നും ഇത്തരം വിമര്‍ശനങ്ങള്‍ നേരിടാറുണ്ട് എന്നു പറഞ്ഞ സിദാന്‍ താരത്തിനെ പിന്തുണച്ചു.സിദാന്‍ എംബാപെയേ പിന്തുണച്ചത് റയല്‍ താരത്തിനെ വാങ്ങുമെന്നതിനുള്ള ഒരു സിഗ്നല്‍ ആയി കണ്ടിരിക്കുകയാണ് ഫൂട്ബോള്‍ ലോകം.

Leave a comment