European Football Foot Ball Top News

ഈ സമ്മറില്‍ ലൂക്കാസ് വാസ്ക്വസ് റയല്‍ വിടാനുള്ള സാധ്യതകള്‍ കൂടുന്നു

April 1, 2021

ഈ സമ്മറില്‍ ലൂക്കാസ് വാസ്ക്വസ് റയല്‍ വിടാനുള്ള സാധ്യതകള്‍ കൂടുന്നു

ലൂക്കാസ് വാസ്‌ക്വസ് തന്റെ അവസാന മാസങ്ങൾ റയൽ മാഡ്രിഡിൽ തുടരുമ്പോള്‍ കളിക്കാരൻ ജൂൺ മാസത്തിൽ കരാർ അവസാനിപ്പിക്കുകയും വൈറ്റ് ക്ലബിൽ നിന്നുള്ള അവസാന ഓഫർ നിരസിക്കുകയും ചെയ്തു.താരത്തിന് റയലില്‍ പ്രത്യേകിച്ചു ഒരു പൊസിഷന്‍ ഇല്ലെങ്കിലും അദ്ദേഹത്തിനെ സിദാന്‍ പല റോളുകളില്‍ റോട്ടേറ്റ് ചെയ്യുന്നുണ്ട്.

റൈറ്റ് വിംഗർ, വിംഗർ, മിഡ്ഫീൽഡർ എന്നീ നിലകളിൽ കളിക്കാൻ കഴിവുള്ള അപൂര്‍വ താരത്തിനെ തങ്ങളുടെ കാമ്പിലേക്ക് എത്തിക്കാന്‍ മാഞ്ചസ്റ്റർ യുണൈറ്റഡ്, ചെൽസി, മിലാൻ, പ്രത്യേകിച്ച് ബയേൺ മ്യൂണിക്ക് എന്നിവരും ശ്രമിക്കുന്നുണ്ട്.കോവിഡ് പന്‍റെമിക്ക് മൂലം റയല്‍ മാഡ്രിഡ്  താരത്തിന്‍റെ സാലറി വെട്ടികുറച്ചതിനാല്‍ ലൂക്കാസിന് അവിടെ തുടരാന്‍ താല്പര്യമില്ല. നിലവില്‍ ക്ലബുകള്‍ അദ്ദേഹത്തിന് റയലിനുമേല്‍ ശംബളം നല്കാം എന്നും എട്ടതായി വാര്‍ത്തകള്‍ ഉണ്ട്.താരത്തിന് ഏകദേശം 3.5 മില്യണ്‍ ഡോളര്‍ നല്‍കാന്‍ ടീമുകള്‍ തയാറാണ് എന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.

Leave a comment