മൂന്നാം ജയം തേടി ഇംഗ്ലണ്ട്
വെംബ്ലി സ്റ്റേഡിയത്തിലേക്ക് പോളണ്ടിനെ സ്വാഗതം ചെയ്യുന്ന ഇംഗ്ലണ്ട് ക്വാളിഫായര്‍ ഘട്ടത്തില്‍ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ഇത്.ത്രീ ലയൺസ് 2-0ന് അൽബേനിയയെ മറികടന്നപ്പോൾ പോളണ്ട് അൻഡോറയെ 3-0 ന് പരാജയപ്പെടുത്തി.നിലവില്‍ രണ്ടില്‍ രണ്ടു ജയം നേടിയ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തും ഒരു സമനിലയും ഒരു ജയവും നേടിയ പോളണ്ട് രണ്ടാം സ്ഥാനത്തുമാണ്.
പരിക്ക് മൂലം പോളണ്ടിന് തങ്ങളുടെ ഏറ്റവും മികച്ച താരമായ റോബര്‍ട്ട് ലെവണ്ഡോസ്ക്കിയുടെ സേവനം ലഭിച്ചേക്കില്ല.അദ്ദേഹം നാലാഴ്ച പുറത്തിരിക്കുമെന്ന് പോളണ്ട് ഫൂട്ബോള്‍ അസോസിയേഷന്‍ അറിയിച്ചിരുന്നു.ആക്രമണ നിരയിലും മധ്യത്തിലും ഡിഫന്‍സിലും ഒരു പോലെ സ്റ്റബിലിറ്റി ഉള്ള ഇംഗ്ലണ്ട് ഇത്തവണ ലോകകപ്പിന് വരുന്നത് രണ്ടും കല്‍പ്പിച്ചാണ്.ഇന്ന് രാത്രി ഇന്ത്യന്‍ സമയം പന്ത്രണ്ടെക്കാലിന് ആണ് മല്‍സരം.