കുൻ അഗ്വേറൊ – നാളത്തെ നാടോടി കഥകളിലെ നായകൻ
സ്വന്‍സി സിറ്റിക്കെതിരെ 59 താം മിനിറ്റില്‍ അഗ്യൂറോ ഇറങ്ങുകയാണ്…. ഇറങ്ങി ഒമ്പതാം മിനിറ്റില്‍ ഗോള്‍…. താമസിയാതെ സില്‍വയുടെ ഗോളിന് അസിസ്റ്റ് ..വീണ്ടും ഇന്‍ജുറി ടൈമില്‍ 30 വാര അകലെ നിന്ന് അയാള്‍ നിറയെഴിക്കുകയാണ്…..
സിറ്റിയുടെ സുവര്‍ണ ചരിത്രം അവിടെ തുടങ്ങുകയാണ് ….
സീസണൊടുവില്‍ 44 വര്‍ഷങ്ങളുടെ വേദനകളെ മായ്ച്ച് കൊണ്ട് തങ്ങളുടെ സ്വപ്നത്തെ ആഘോഷ രാവായി ആര്‍പ്പ് വിളിക്കാനെത്തിയവര്‍ കണ്ണുനീരണിഞ്ഞ നിമിഷങ്ങളില്‍ ദേവദൂതനെ പോലെ അയാള്‍ എത്തുകയാണ്…. 95 ആം മിനിറ്റില്‍ അയാള്‍ 1968 മുതലുള്ള അവരുടെ കണ്ണുനീരിനെ ചരിത്രമാക്കി എത്തിഹാദില്‍ അവരെ ആഹ്ളാദത്താല്‍ പൊട്ടി തെറിപ്പിക്കുകയാണ്….വര്‍ഷങ്ങള്‍ ആയി തങ്ങളെ പരിഹസിച്ച് ബാനററിക്കി കൊണ്ടിരുന്ന അയല്‍ക്കാരുടെ മുന്നില്‍ അവരുടെ അഭിമാനമുയര്‍ത്തുകയാണ്… തന്റെ ആദ്യ സീസണില്‍ തന്നെ ആ വിജയ ഗോളിലൂടെ അയാള്‍ അവരുടെ ഇതിഹാസമായി മാറി കഴിഞ്ഞിരുന്നു…
പ്രീമിയര്‍ ലീഗിനോട് പൊരുത്തപെടാന്‍ എൈതിഹാസിക താരങ്ങള്‍ പോലും വര്‍ഷങ്ങളെ തേടുമ്പോഴാണ് സെര്‍ജിയോ ലയണല്‍ അഗ്യൂറോ തന്റെ ആദ്യ സീസണില്‍ തന്നെ എൈതിഹാസികതയിലേക്കുയരുന്നത്…. അതിനകം ആ സീസണില്‍ പ്രീമിയര്‍ ലീഗില്‍ അയാള്‍ 23 ഓളം ഗോളുകള്‍ നേടിയിരുന്നു ….
പിന്നീട് ഉള്ള വര്‍ഷങ്ങള്‍ ലീഗില്‍ സെര്‍ജിയോ അഗ്യൂറോയുടെ ഗോളുകളുടെ പെരുമ്പറ മുഴങ്ങി കൊണ്ടിരുന്നു…. ആറ് സീസണുകളില്‍ അയാള്‍ 20 തിലധികം ഗോളുകള്‍ പ്രീമിയര്‍ ലീഗില്‍ മാത്രം നേടി…നാല് തവണ തന്റെ ടീമിനെ ലീഗ് ചാമ്പ്യന്‍മാരാക്കി…. അഞ്ചാമതൊന്ന് അയാള്‍ നേടുന്നതിന്റെ അരികിലാണ്… ഒരു എഫ് എ കപ്പ്…5 ഇ എഫ് എല്‍ കപ്പ്…മൂന്ന് കമ്മ്യൂണിറ്റി ഷീല്‍ഡ്…. മാഞ്ചസ്റ്റര്‍ സിറ്റി അശ്വമേധം നയിച്ചപ്പോള്‍ അഗ്യൂറോ അവരുടെ തേരാളിയായിരുന്നു….
ഓര്‍മ്മകളില്‍ വരുന്ന ഒരു സീസണില്‍ 2013-14 ആണ്…. ലൂയിസ് സുവാരസ് ലിവര്‍പൂളിന്റെ ചുവന്ന ജഴ്സിയില്‍ ഇംഗള്ണ്ടില്‍ സിംഹ ഗര്‍ജനമുയര്‍ത്തിയ സീസണ്‍…. അഗ്യൂറോ പരിക്ക് കൊണ്ട് വലഞ്ഞ സീസണ്‍…. പക്ഷേ കളിച്ച 21 കളികളില്‍ അതില്‍ 15 ലും സബ്സ്റ്റ്യൂട്ട് ചെയ്യപെട്ടിട്ടും അയാള്‍ 17 തവണ ഗോള്‍ വലയിലേക്ക് നിറയൊഴിച്ചു….
അഗ്യൂറോ തന്റെ ഇളം നീല ജഴ്സി അഴിക്കുകയാണ്..ഈ സീസണില്‍ മിക്കവാറും അയാള്‍ പരിക്കിന്റെ പിടിയിലായിരുന്നു…..
നൂറ്റി നാല്‍പത് വര്‍ഷം പഴക്കമുള്ള ആ ക്ളബിന്റെ ചരിത്രത്തിലെ എക്കാലത്തേയും ഇതിഹാസമായി അയാള്‍ മാറികഴിഞ്ഞു… ഇംഗളീഷ് പ്രീമിയര്‍ ലീഗിലെ എക്കാലത്തേയും ഇതിഹാസമായ ഓന്‍റിയേക്കാള്‍ ഗോളുകള്‍ അയാള്‍ നേടിയിട്ടുണ്ട്…. മറ്റൊരിതിഹാസമായ ഷിയറിനേകാള്‍ ഹാട്രിക്കുകള്‍ അയാള്‍ നേടിയിട്ടുണ്ട്….. പ്രീമിയര്‍ ലീഗിലെ തന്നെ ഇതിഹാസങ്ങളില്‍ അയാള്‍ തന്റെ സ്ഥാനം എഴുതി കഴിഞ്ഞിരിക്കുന്നു…
നാളെകളില്‍ ഫുട്ബോള്‍ ആരാധകര്‍ക്ക് കഥ പറയാനുണ്ടാകും…. ചരിത്രത്തിലെ എക്കാലത്തേയും ആകാംഷകള്‍ മാറി മറിഞ്ഞ ഒരു പ്രീമിയര്‍ ലീഗ് കിരീടത്തിന്റെ കഥ….. അവസാനം നിമിഷം ഗോള്‍ നേടി ഒരു ആരാധക കൂട്ടത്തിന്റെ തലമുറകളുടെ കാത്തിരിപ്പവസാനിപ്പിച്ച ആ നാടോടി കഥയിലെ നായകന്റെ കഥ…
rayemon roy