European Football Foot Ball Top News

ഗ്രീലിഷ്,ഹാലണ്ട് എന്നിവരെ ടീമില്‍ എത്തിക്കാന്‍ സിറ്റി

March 31, 2021

ഗ്രീലിഷ്,ഹാലണ്ട് എന്നിവരെ ടീമില്‍ എത്തിക്കാന്‍ സിറ്റി

സെര്‍ജിയോ അഗ്യൂറോ സിറ്റി വിടുമെന്ന് അറിയിച്ചതിന് ശേഷം നിമിഷങ്ങള്‍ക്കിടയില്‍ തന്നെ തങ്ങളുടെ അടുത്ത സീസണ്‍ പ്ലാനുകള്‍ സിറ്റി ചിന്തിച്ച് തുടങ്ങിയിരിക്കുന്നു.ഏര്‍ലിങ് ഹാലണ്ട് എന്ന യുവ സ്ട്രൈക്കറുടെ പിന്നില്‍ എല്ലാ മുന്‍ നിര ക്ലബും പായുമ്പോള്‍ സിറ്റിയും അതില്‍ നിന്നും വിപരീതമല്ല ചെയ്യുന്നത്.

നിലവില്‍ വന്ന വാര്‍ത്തകള്‍ പ്രകാരം ഹാലണ്ട് മാത്രമല്ല സിറ്റിയുടെ അടുത്ത സീസണ്‍ സൈനിങ് ടാര്‍ഗറ്റ് ലിസിറ്റില്‍ ഇടം നേടാന്‍  ആസ്റ്റൺ വില്ല താരമായ ജാക്ക് ഗ്രീലിഷിനും കഴിഞ്ഞു.25 വയസ്സ് തികയുന്ന താരം തന്‍റെ കരിയറിലെ പീക്ക് ടൈമില്‍ ആണ്.2014 ല്‍ തന്‍റെ കരിയറിന് തുടക്കം കുറിച്ച താരത്തിനെ സിറ്റി എന്തു വില നല്‍കിയാലും വാങ്ങുമെന്ന രീതിയില്‍ ആണ് കാര്യങ്ങളുടെ പോക്ക്.

Leave a comment