സ്പെയിനിനും ജര്‍മനിക്കും ജയം
ഞായറാഴ്ച നടന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ സ്പെയിന് ജര്‍മനി ടീമുകള്‍ക്ക് വിജയം.സ്പെയിന് ജോര്‍ജിയയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കും ജര്‍മനി റൊമേനിയയെ എതിരില്ലാത്ത ഒരു ഗോളിനും പരാജയപ്പെടുത്തി.സ്പെയിന് ജോര്‍ജിയ മല്‍സരം 90 ആം മിനുറ്റ് വരെ സമനിലയില്‍ തുടര്‍ന്നപ്പോള്‍ വിജയ ഗോള്‍ നേടി കൊണ്ട് വിലപ്പെട്ട മൂന്നു പോയിന്റ് സമ്മാനിച്ചത് കോച്ച് ലൂയി എന്റിക്കെയുടെ സ്വന്തം ശിഷ്യന് ഡാനി ഓല്മോയായിരുന്നു.ഒരു ഗോളിന് പിന്നില്‍ നില്ക്കുമ്പോള് ഗോള്‍ നേടി കൊണ്ട് സമനില നേടാന്‍ സ്പെയിനിനെ സഹായിച്ചത് ഫെറാന്‍ ടോറസ് ആണ്.
റൊമേനിയ ജര്‍മനി മല്‍സരത്തില്‍ ഒരു ഗോള്‍ മാത്രമാണ് പിറന്നത്,വിജയ ഗോള്‍ നേടി കൊണ്ട് മ്യൂണിക്ക് താരം സെര്‍ജി ഗ്നാബ്രി പതിനാറാം മിനുട്ടില്‍ തന്നെ ജര്‍മന്‍ പടക്ക് മേല്‍ക്കൈ നേടി കൊടുത്തു.






































