വീണ്ടും ജയം, ഗ്രൂപ്പ് ഐ ഒന്നാം സ്ഥാനത്ത് ഇംഗ്ലണ്ട്
ശനിയാഴ്ച അരീന കോംബെറ്റെയറിൽ ഇംഗ്ലണ്ട് 2-0ന് അൽബേനിയയെ മറികടന്നു.ഹാരി കെയിനും മേസണ്‍ മൌണ്ടും നേടിയ ഗോളുകളുടെ പിന്‍ബലത്തില്‍ ആണ് ഇംഗ്ലണ്ട് വിജയം കരസ്ഥമാക്കിയത്. 2019 ന് ശേഷം കെയ്ന്റെ ആദ്യ ഇംഗ്ലണ്ട് ഗോളായിരുന്നു ഇത്. മേസണ്‍ മൌണ്ട് ഇപ്പോൾ തന്റെ രാജ്യത്തിനായി തുടർച്ചയായി മൂന്ന് മത്സരങ്ങളിൽ ഗോള്‍ നേടുകയോ അല്ലെങ്കില്‍ അസിസ്റ്റ് നല്‍കുകയോ ചെയ്യുന്നു.
അല്‍ബേനിയ പരുക്കന്‍ പിച്ചില്‍ താളം കണ്ടെത്താന്‍ ഇംഗ്ലണ്ട് ഏറെ പാടുപെട്ടു.മല്‍സരത്തില്‍ ഗോള്‍ നേടാനുള്ള ആദ്യ മികച്ച അവസരം നേടിയതും അല്‍ബേനിയ ആയിരുന്നു.മല്‍സരശേഷം മാധ്യമങ്ങളോട് സംസാരിച്ച കെയിന്‍ അല്‍ബേനിയ ഒരു പരിക്കന്‍ ടീം ആണെന്നും ആദ്യ പകുതിയില്‍ ഗോള്‍ നേടാനായത് രണ്ടാം പകുതി തങ്ങളുടെ വരുതിയില്‍ വരുത്താന്‍ സഹായിച്ചു എന്നും അദ്ദേഹം പറഞ്ഞു.






































