European Football Foot Ball Top News

നാച്ചോയെ തേടി പല ക്ലബില്‍ നിന്നും ഓഫറുകള്‍

March 25, 2021

നാച്ചോയെ തേടി പല ക്ലബില്‍ നിന്നും ഓഫറുകള്‍

റയലില്‍ വരാനിരിക്കുന്ന സമ്മറില്‍ ഏറെ മാറ്റങ്ങള്‍ വരാനിരിക്കുന്നു.സെര്‍ജിയോ റാമോസ്,ലൂക്കാസ് വാസ്ക്വസ് എന്നിവരുടെ കരാര്‍ ഈ വരുന്ന ജൂണ്‍ മുപ്പത്തിന് അവസാനിക്കും.നിലവില്‍ ലൂക്ക മോഡ്രിച്ചിന്‍റെ റയലിലെ  ഭാവിയും ഒരുറപ്പുമില്ല.മറ്റൊരു വാര്‍ത്ത എന്തെന്നാല്‍  റയലുമായി വെറും 12 മാസം കോണ്‍ട്രാക്റ്റ് കാലാവധിയുള്ള നാച്ചോ ഫെര്‍ണാണ്ടസിനെ പല ക്ലബുകളും നോട്ടമിടുന്നു എന്നാണ്.

റോമ,യുവന്‍റസ്,ലിവര്‍പ്പൂള്‍ എന്നിങ്ങനെ യൂറോപ്പില്‍ ഉടനീളം പല ക്ലബുകളും അദ്ദേഹത്തിനെ നോട്ടമിടുന്നുണ്ടത്രേ.റയലില്‍ വേണ്ടത്ര പ്ലെയിങ് ടൈം ലഭിക്കാത്ത താരം  തന്‍റെ ജീവിതത്തില്‍ മൊത്തം റയലിന് വേണ്ടി മാത്രമാണു കളിച്ചിട്ടുളത്ത്.31 വയസ്സുള്ള താരം ഈ സീസണില്‍ റയലിന് പല തര പരിക്കുകളുമായി നേരിടേണ്ടി വന്നപ്പോള്‍ ഡിഫന്‍സില്‍ റാമോസിന്‍റെ അഭാവം ഒരു പരിധി വരെ ഇല്ലാതാക്കാന്‍ നാച്ചോക്ക് കഴിഞ്ഞു.

Leave a comment